പ്ര​ള​യ​ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ൽ ശുചീകരണത്തിന് യു​വാ​ക്ക​ളു​ടെ സ​ജീ​വ​സാ​ന്നി​ധ്യം
Tuesday, August 13, 2019 12:33 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ൽശുചീകരണ പ്ര​വൃ​ത്തി​ക​ളി​ൽ യു​വാ​ക്ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം. യു​വ​ജ​ന സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ ക്ല​ബ് അം​ഗ​ങ്ങ​ൾ, തൊ​ഴി​ലാ​ളി​ക​ൾ, സാ​മു​ദാ​യി​ക യു​വ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നി​ല​ന്പൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്ലീ​നിം​ഗ് പ്ര​വ​ർ​ത്തി ന​ട​ത്തി.
കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ അ​ട​ക്കം നി​ര​വ​ധി യു​വ​ജ​ന​ങ്ങ​ളാ​ണ് സേ​വ​ന സ​ന്ന​ദ്ധ​രാ​യി എ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ൽ അ​ടി​ഞ്ഞ ചെ​ളി​ ഇ​വ​ർ നീ​ക്കം ചെ​യ്തു. യു​വ​ജ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യം വീ​ട്ടു​കാ​ർ​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​യി. സ്കൂ​ൾ, കോ​ള​ജ് എ​ൻ​എ​സ്എ​സ് വോ​ള​ണ്ട​ി​യ​ർ​മാ​രും ശുചീകരണത്തില്‌ സ​ജീ​വ​മാ​യി.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ടി, അ​ത്തി​ക്കാ​ട്, മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ട​പു​റം, ടാ​ണാ, ഓ​ടാ​യി​ക്ക​ൽ അ​ങ്ങാ​ടി, താ​ളി​പൊ​യി​ൽ, വ​ള്ളി​ക്ക​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം യു​വ​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു. വ​ട​പു​റ​ത്ത് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും ശുചീകരണ പ്ര​വൃത്തി​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.