പൂ​ക്കോ​ട്ടു​മ​ണ്ണ പാ​ല​ത്തി​ൽ വ​ന്ന​ടി​ഞ്ഞ മാ​ലി​ന്യ​ം സൈ​ന്യം നീ​ക്കം ചെ​യ്തു
Tuesday, August 13, 2019 12:33 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ല്ല് ക​വ​ള​പ്പാ​റ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ചാ​ലി​യാ​റി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പൂ​ക്കോ​ട്ടു​മ​ണ്ണ പാ​ല​ത്തി​ൽ വ​ന്ന​ടി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ സൈ​ന്യം നീ​ക്കം ചെ​യ്തു.
ക​വ​ള​പ്പാ​റ​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ലെ സൈ​ന്യം. ക​ന​ത്ത മ​ഴ​യി​ൽ വ​ന​ത്താ​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യാ​ണ് വി​വ​രം. മ​ര​ങ്ങ​ളും വ​ൻ​പാ​റ​ക്ക​ല്ലു​ക​ളു​മു​ൾ​പ്പെ​ടെ​ പാ​ല​ത്തി​ലും കൈ​വ​രി​ക​ളി​ലു​മാ​യി വ​ന്ന​ടി​ഞ്ഞി​ട്ടു​ണ്ട് . ഇ​ത് പാ​ല​ത്തി​നും ഭീ​ഷ​ണി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൈ​ന്യം പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത​ത്. വി​സി​ബി കം ​ബ്രി​ഡ്ജി​ന്‍റെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള പ​ത്തോ​ളം ഗേ​റ്റു​ക​ളി​ൽ എ​ട്ടെ​ണ്ണ​വും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടെ​ണ്ണ​ത്തി​ലൂ​ടെ മാ​ത്രം വെ​ള്ളം തിങ്ങി​നി​ന്നി​രു​ന്നു ഭീ​ഷ​ണി​യാ​യി​രു​ന്നു.