ദു​ര​ന്ത​മു​ഖ​ത്തേ​ക്ക് പോ​ലീ​സി​നൊ​പ്പം പെ​രി​ന്ത​ൽ​മ​ണ്ണ മ​ഡ് ഫൈ​റ്റേ​ഴ്സ് ഓ​ഫ് റോ​ഡ് ക്ല​ബ്
Tuesday, August 13, 2019 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​വ​ള​പ്പാ​റ ദു​ര​ന്ത​മേ​ഖ​ല​യി​ലേ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്വ​രൂ​പി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചത് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ മ​ഡ്ഫൈ​റ്റേ​ഴ​സ് ഓ​ഫ് റോ​ഡ് ക്ല​ബ് അം​ഗ​ങ്ങ​ൾ. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്വ​രൂ​പി​ച്ച അ​വ​ശ്യ വ​സ്തു​ക്ക​ൾ ദു​ര​ന്ത മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക്ല​ബ് അം​ഗ​ങ്ങ​ൾ ഓ​ഫ് റോ​ഡ് വാ​ഹ​ന​വു​മാ​യാ​ണ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. സ്റ്റേ​ഷ​നി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി സം​ഘം കവളപ്പാറയിലേക്ക് തി​രി​ച്ചു.

ജി​ല്ല​യി​ൽ ഇ​ന്ന് ഓ​റ​ഞ്ച് ,
നാ​ളെ യെ​ല്ലോ അ​ലേ​ർ​ട്ട്

മ​ല​പ്പു​റം: ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ജി​ല്ല​യി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ലേ​ർ​ട്ടും നാ​ളെ യെ​ല്ലോ അ​ലേ​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.