ഭീ​തി വി​ട്ടു​മാ​റാ​തെ അ​ബ്ദു​ൾ സ​ലാം
Wednesday, August 14, 2019 12:27 AM IST
എ​ട​ക്ക​ര: ആ​ദ്യം ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങു​ന്ന​താ​ണെ​ന്നു ക​രു​തി. വ​ലി​യ ശ​ബ്ദം കേ​ട്ടു വീ​ടി​നു പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് മു​ത്ത​പ്പ​ൻ​കു​ന്ന് ഇ​ടി​ഞ്ഞി​റ​ങ്ങി വ​രു​ന്ന​ത് ക​ണ്ട​ത്. ദു​ര​ന്ത​ത്തി​നു ദൃ​ക്സാ​ക്ഷി​യാ​യ അ​ബ്ദു​ൾ​സ​ലാ​മി​നു സം​ഭ​വം വി​വ​രി​ക്കു​ന്പോ​ഴും ഭീ​തി വി​ട്ടു​മാ​റി​യി​രു​ന്നി​ല്ല. മു​ത്ത​പ്പ​ൻ​കു​ന്നി​നു എ​തി​ർ​വ​ശ​ത്ത് താ​മ​സ​ക്കാ​ര​നാ​യ അ​ബ്ദു​ൾ​സ​ലാം സം​ഭ​വം ക​ണ്ട് ഭ​യ​ചി​കി​ത​നാ​യി. രാ​ത്രി വീ​ടി​നു മു​ന്നി​ലെ ഇ​ത്തി​രി വെ​ളി​ച്ച​ത്തി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ക​ണ്ട​ത്.
ആ​ദ്യം എ​ന്താ​ണെ​ന്നു മ​ന​സി​ലാ​യി​ല്ല. ഞെ​ട്ട​ൽ മാ​റി​യ​പ്പോ​ഴാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​താ​ണെ​ന്നു മ​ന​സി​ലാ​യ​ത്. ഇ​തോ​ടെ ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും വീ​ടി​നു പി​റ​കി​ലെ കു​ന്നി​ലേ​ക്കു മാ​റ്റി. അ​ന്പ​ര​പ്പു മാ​റി​യ​തോ​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ഹാ​യി​ക്കാ​ൻ തു​നി​ഞ്ഞെ​ങ്കി​ലും വൈ​ദ്യു​തി നി​ല​ച്ച​തും വെ​ള്ള​ത്തി​ന്‍റെ വ​ൻ കു​ത്തൊ​ഴു​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ത​ട​സ​മാ​യി.
രാ​ത്രി 12 വ​രെ തു​രു​ത്തി​ൽ കു​രു​ങ്ങി​യ​വ​രു​ടെ ക​ര​ച്ചി​ലും നി​ല​വി​ളി​യും കേ​ൾ​ക്കാ​മാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദം കേ​ട്ടു നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് മ​ണ്ണും ചെ​ളി​യും താ​ഴെ​യെ​ത്തി​യ​ത്.
ഇ​ടി​ഞ്ഞ മ​ല​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി ഉ​ണ്ടാ​യി​രു​ന്ന ടാ​ർ ചെ​യ്ത റോ​ഡും മ​ണ്ണി​ന​ടി​യി​ലാ​യി. ആ​ദ്യ ഇ​ടി​ച്ചി​ലി​നു ശേ​ഷം തു​ട​ർ ഇ​ടി​ച്ചി​ലു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. പ​ന​ങ്ക​യം, ഭൂ​ദാ​നം പാ​ല​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ കൂ​ടി വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന​തി​നാ​ൽ പു​റ​ത്ത് നി​ന്നു​ള്ള​വ​ർ​ക്ക് ക​വ​ള​പ്പാ​റ​യി​ലെ​ത്തി സ​ഹാ​യം ചെ​യ്യാ​നും ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
അ​ടു​ത്ത ദി​വ​സം രാ​വി​ലെ​യാ​ണ് കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.