നി​ല​ന്പൂ​രി​ന് കൈ​ത്താ​ങ്ങാ​യി സ​ന്ന​ദ്ധ സം​ഘ​ടനങ്ങ​ൾ
Wednesday, August 14, 2019 12:28 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ന് കൈ​ത്താ​ങ്ങാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ങ്ങ​ൾ. ജി​ല്ല​യില്‌ നി​ന്നും പു​റ​ത്ത് നി​ന്നുമു​ള്ള നി​ര​വ​ധി സം​ഘ​ങ്ങ​ളാ​ണ് നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്. പ്ര​ള​യം നാ​ശം വി​ത​ച്ച ദു​രി​ത​ക്ക​യ​ത്തി​ൽ നി​ന്ന് ക​ര​ക​യ​റു​ന്ന നി​ല​ന്പൂ​രി​നൊ​പ്പം ചേ​രാ​ൻ എ​ത്തി​യ​ത് ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ന​ദ്ധ സേ​വ​ക​രാ​ണ്. ക​വ​ള​പ്പാ​റ​യി​ലും സേ​ന​ക​ൾ​ക്ക​ൾ​ക്കൊ​പ്പം സ​ന്ന​ദ്ധ സേ​വ​ക​രു​ണ്ട്. മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നും സ​ന്ന​ദ്ധ​സേ​വ​ക​ർ സ​ജീ​വ​മാ​യു​ണ്ട്. നി​ല​ന്പൂ​ർ മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ട​ക​ളു​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ന്ന​ദ്ധ സേ​വ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.
വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ക്ല​ബു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ങ്ങ​ളും വ്യ​ക്തി​ക​ളും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ർ​മ​നി​ര​ത​രാ​ണ്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തെ അ​നു​ഭ​വ സ​ന്പ​ത്തു​മാ​ണ് പ​ല സം​ഘ​ങ്ങ​ളു​മെ​ത്തി​യ​ത്.
ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഭ​ക്ഷ​ണ​വും മ​രു​ന്നു​മെ​ത്തി​ക്കു​ന്ന​തും സ​ന്ന​ദ്ധ സേ​വ​ക​രാ​ണ്. നി​ല​ന്പൂ​ർ ടൗ​ണി​ൽ നാ​ശം വി​ത​ച്ച ക​ട​ക​ളും റോ​ഡും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ക്ല​ബ് പ്ര​വ​ർ​ത്ത​ക​രും ശു​ചീ​ക​രി​ച്ചു. ടൗ​ണി​ൽ ജ​ന​ത​പ്പ​ടി മു​ത​ൽ വെ​ളി​യ​ന്തോ​ട് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച ശു​ചീ​ക​രി​ച്ച് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി മാ​റ്റി.