ഇ​ന്നു മു​ത​ൽ അ​നാ​വ​ശ്യ വാ​ഹ​ന​ങ്ങ​ളെ നി​ല​ന്പൂ​രി​ൽ ത​ടയും
Wednesday, August 14, 2019 12:28 AM IST
നി​ല​ന്പൂ​ർ: ബു​ധ​നാ​ഴ്ച മു​ത​ൽ നി​ല​ന്പൂ​രി​ൽ അ​നാ​വ​ശ്യ​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‌ ത​ട​ഞ്ഞ് കേ​സെ​ടു​ക്കു​മെ​ന്ന് നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ അ​റി​യി​ച്ചു. പോ​ത്തു​ക​ല്ല് ക​വ​ള​പ്പാ​റ​യി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ജി​ല്ല​ക്ക​ക​ത്ത് നി​ന്നും പു​റ​ത്ത് നി​ന്നു​മാ​യി കാ​ഴ്ച​ക്കാ​രെ​ത്തു​ന്ന​ത്. ഇ​ത് സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​വു​ക​യാ​ണ്. ദു​ര​ന്ത സ്ഥ​ല​ത്ത് നി​ന്ന് ക​ണ്ടെ​ടു​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നും മ​റ്റ് അ​ടി​യ​ന്തരാ​വ​ശ്യ​ങ്ങ​ൾ​ക്കും വാ​ഹ​നത്തി​ര​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ക​യാ​ണ്.
ഹി​റ്റാ​ച്ചി, ജെ​സി​ബി എ​ന്നി​വ​യെ​ത്തി​ക്കു​ന്ന​തി​നും റോ​ഡി​ലെ വാ​ഹ​ന​ത്തി​ര​ക്ക് ത​ട​സ​മു​ണ്ടാ​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കാ​ഴ്ച കാ​ണാൻ ആ​രും ഇ​ങ്ങോ​ട്ടു വ​രേ​ണ്ടെ​ന്നും സ​ഹാ​യ​ത്തി​നാ​യി വ​രു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.