94 ക്യാ​ന്പു​ക​ൾ അ​വ​സാ​നി​ച്ചു
Wednesday, August 14, 2019 12:28 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി നേ​രി​ട്ട​വ​ർ​ക്കാ​യി ആ​രം​ഭി​ച്ച 94 ക്യാ​ന്പു​ക​ൾ അ​വ​സാ​നി​ച്ചു. 165 ക്യാ​ന്പു​ക​ളാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ 11 ഉം ​ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ 34 ഉം ​പൊ​ന്നാ​നി താ​ലൂ​ക്കി​ൽ അ​ഞ്ചും ​ക്യാ​ന്പു​ക​ളാ​ണ് അ​വ​സാ​നി​ച്ച​ത്.
കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ൽ എ​ട്ടും പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ 19 ഉം ​തി​രൂ​ർ താ​ലൂ​ക്കി​ൽ 17 ഉം ​ക്യാ​ന്പു​ക​ൾ അ​വ​സാ​നി​ച്ചു. തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കി​ൽ 31 ക്യാ​ന്പു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 1144 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും 210 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ച​താ​യി ക​ണ്ടെ​ത്തി.

സ​ഹാ​യ​ങ്ങ​ൾ
പ​ഞ്ചാ​യ​ത്തി​ന്‍റെ
കൗ​ണ്ട​റി​ലൂ​ടെ മാ​ത്രം

എ​ട​ക്ക​ര: ക​വ​ള​പ്പാ​റ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ൾ പോ​ത്തു​ക​ൽ ബ​സ്‌സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് കൗ​ണ്ട​ർ വ​ഴി മാ​ത്ര​മേ ന​ൽ​കാ​വൂ​വെ​ന്നു പ്ര​സി​ഡ​ന്‍റ് സി. ​ക​രു​ണാ​ക​ര​ൻ​പി​ള്ള അ​റി​യി​ച്ചു. പ​ല​രും ക്യാ​ന്പു​ക​ളി​ൽ നേ​രി​ട്ടെ​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഇ​തു അ​നു​വ​ദി​ക്കി​ല്ല. സ​ഹാ​യി​ക്കാ​നു​ദേ​ശി​ക്കു​ന്ന​വ​ർ നേ​ര​ിട്ടു കൗ​ണ്ട​റു​ക​ളി​ലെ​ത്തി ഏ​ൽ​പ്പി​ക്കണം.

വ​ന അ​ദാ​ല​ത്ത് മാ​റ്റി

മ​ല​പ്പു​റം: മ​ഴ​ക്കെ​ടു​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 20ന് ​ജി​ല്ല​യി​ൽ ന​ട​ത്താ​നി​രു​ന്ന വ​ന അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.