മ​ല​പ്പു​റ​ത്തു കി​ണ​റു​ക​ൾ ശു​ചീ​ക​രി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, August 14, 2019 12:28 AM IST
മ​ല​പ്പു​റം: ക​ന​ത്ത മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലും മൂ​ലം വെ​ള്ളം ക​യ​റി മ​ലി​ന​മാ​യ മ​ല​പ്പു​റം ന​ഗ​ര​ത്തി​ലെ വീ​ടു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി ശു​ചീ​ക​രി​ച്ചു. മ​ഴ​ക്കാ​ല ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞ​ങ്ങ​ളു​ണ്ട് കൂ​ടെ എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വോ​ള​ണ്ടി​യ​ർ​മാ​ർ മു​ണ്ടു​പ​റ​ന്പ് ചേ​രി, കാ​ട്ടു​ങ്ങ​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ൾ വൃ​ത്തി​യാ​ക്കി​യ​ത്. വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ അം​ന, അ​ഞ്ജ​ലി മോ​ഹ​ൻ​ദാ​സ്, റു​ഫാ​ദ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 50 വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് കി​ണ​റു​ക​ൾ ശു​ചീ​ക​രി​ച്ച​ത്. വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി ആ​ർ​ശ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 50 പേ​ർ കോ​ട്ട​പ്പ​ടി താ​ലൂ​ക്കാ​ശു​പ​ത്രി ജ​ന​കീ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്നും നാ​ളെ​യും കോ​ള​ജി​ൽ വി​ഭ​വ സ​മാ​ഹ​ര​ണം ന​ട​ത്തും. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന നി​ല​ന്പൂ​രി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​വ​ശ്യ​മാ​യ നാ​പ്കി​നു​ക​ൾ, അ​ടി വ​സ്ത്ര​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ൾ, സ്കൂ​ൾ ബാ​ഗു​ക​ൾ എ​ന്നി​വ​യാ​ണ് സ​മാ​ഹ​രി​ക്കു​ന്ന​ത്. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മു​ഹ​മ്മ​ദ്കു​ട്ടി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മൊ​യ്തീ​ൻ​കു​ട്ടി ക​ല്ല​റ, പ്ര​ഫ. ഹ​സ​ന​ത്ത്, ആ​സി​ഫ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.