ഏ​റാം​തോ​ട്ടെ ക്യാ​ന്പ് അ​വ​സാ​നി​ച്ചു
Wednesday, August 14, 2019 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രാ​യ 249 പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ങ്ങ​ളെ താ​മ​സി​പ്പി​ച്ചി​രു​ന്ന ഏ​റാം​തോ​ട് ഗാ​യ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക്യാ​ന്പ് അ​ഞ്ചാം ദി​വ​സം അ​വ​സാ​നി​ച്ചു.
ക്യാ​ന്പി​ൽ ട്ര​സ്റ്റ് അം​ഗ​ങ്ങ​ളും യു​വ​ജ​ന സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും മു​ഴു​വ​ൻ സ​മ​യം വോ​ള​ണ്ടി​യ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ന​ല്ല രീ​തി​യി​ൽ സ​ഹാ​യി​ച്ചു.
ക്യാ​ന്പി​ൽ ടി​വി, കാ​രം​സ്, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ട്ര​സ്റ്റ് ന​ൽ​കി​യ​ത് ക്യാ​ന്പി​ന് ഉ​ണ​ർ​വ് ന​ൽ​കി. ക്യാ​ന്പ് ക​ഴി​ഞ്ഞ് പോ​കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റു​ക​ളും, ര​ണ്ടു വീ​തം പാ​യ​യും തോ​ർ​ത്ത് മു​ണ്ടു​ക​ളും ന​ൽ​കി. വീ​ടു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​വും പാ​ച​ക വാ​ത​കം ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ വി​റ​കു​ക​ളും ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ച്ചു ന​ൽ​കി.
ഏ​റാ​ന്തോ​ട് പ്ര​ദേ​ശ​ത്തെ 44 വീ​ടു​ക​ൾ 120ൽ ​അ​ധി​കം വോ​ള​ണ്ടി​യ​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് വാ​സ​യോ​ഗ്യ​മാ​ക്കി.