മഴക്കെ​ടു​തി: മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​നം ന​ട​ത്തി
Wednesday, August 14, 2019 12:29 AM IST
എ​ട​ക്ക​ര: ജി​ല്ല​യി​ലെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​രി​ട്ടെ​ത്തി. നി​ല​ന്പൂ​രി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി ദു​രി​ത ബാ​ധി​ത​രെ ക​ണ്ട ശേ​ഷം പോ​ത്തു​ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്. ഇ​തോ​ടൊ​പ്പം ക്യാ​ന്പു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കും. ക്യാ​ന്പു​ക​ളി​ൽ നി​ന്നും ഒ​രു ത​ര​ത്തി​ലു​മു​ള്ള പ​രാ​തി ഉ​യ​രാ​ൻ ഇ​ട​വ​ര​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. പു​ന​ര​ധി​വാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​നി ന​ട​ക്കേ​ണ്ട​ത്. കാ​ല​താ​മ​സം കൂ​ടാ​തെ അത് തീ​ർ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ന്ന​ദ്ധ സേ​വ​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
മ​ന്ത്രിമാരായ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, ‌ ഡോ.​കെ.​ടി.​ജ​ലീ​ൽ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം​എ​ൽ​എ​മാ​രാ​യ പി.​വി.​അ​ൻ​വ​ർ, ടി.​വി.​ഇ​ബ്രാ​ഹിം, പി.​കെ.​ബ​ഷീ​ർ, എ.​പി. അ​നി​ൽ കു​മാ​ർ, എം.​ഉ​മ്മ​ർ, കെ.​കെ.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, പി.​അ​ബ്ദു​ൽ ഹ​മീ​ദ്, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത, റ​വ​ന്യു സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു, ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ, ആ​ർ​മി മേ​ജ​ർ ജ​ന​റ​ൽ കെ.​ജെ.​ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, ഡി​ഐ​ജി എ​സ്.​സു​ന്ദ​ര​ൻ, ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് യു.​അ​ബ്ദു​ൽ ക​രീം, ഡി​എ​ഫ്ഒ യോ​ഗേ​ഷ് കു​മാ​ർ നീ​ല​ക​ണ്ഠ്്, എ​ഡി​എം എ​ൻ.​എം.​മെ​ഹ​റ​ലി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ.​ജെ.​ഒ.​അ​രു​ണ്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു .