ശു​ചിത്വം ഉ​റ​പ്പാ​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ശ്ര​ദ്ധ​ ചെ​ലു​ത്ത​ണം: ജില്ലാ ക​ള​ക്ട​ർ
Wednesday, August 14, 2019 12:29 AM IST
മ​ല​പ്പു​റം: ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്യാ​ന്പു​ക​ളി​ലും വീ​ടു​ക​ളി​ലും പൊ​തു​സ്ഥലങ്ങ​ളി​ലും ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് . വീ​ടു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ശു​ചീ​ക​ര​ണം നി​ർ​വ​ഹി​ക്കേ​ണ്ട​തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്. ഇ​തി​നാ​യി വെ​ള്ള​മി​റ​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ശു​ചി​ത്വ​മി​ഷ​ൻ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ തു​ട​ങ്ങി​യ​വ​യു​ടെ പി​ന്തു​ണ​യോ​ടെ ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണം.
വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലെ ചെ​ളി​യും മാ​ലി​ന്യ​വും മാ​റ്റി വാ​സ​യോ​ഗ്യ​മാ​ക്ക​ണം.
ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ മ​തി​യാ​യ ശു​ചി​മു​റി​ക​ൾ, ല​ഭ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ബ​യോ ടോ​യ്‌ല​റ്റു​ക​ൾ, താ​ത്കാ​ലി​ക ശു​ചി​മു​റി​ക​ൾ എ​ന്നി​വ നി​ർ​മി​ക്ക​ണം.
ന​ഗ​ര​ഭ​ര​ണ പ്ര​ദേ​ശ​ത്ത് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ അ​ല്ലെ​ങ്കി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യും ശു​ചീ​ക​ര​ണ പ്ര​ക്രി​യ ഏ​കോ​പി​പ്പി​ക്ക​ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്ക​ണം. ശു​ചീ​ക​ര​ണ​ത്തി​നാ​യി വാ​ർ​ഡ് ത​ല​ത്തി​ൽ വാ​ർ​ഡ് മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വോ​ള​ണ്ടി​യ​ർ ടീം ​രൂ​പീ​ക​രി​ക്ക​ണം. കു​റ​ഞ്ഞ​ത് അ​ഞ്ചു പേ​രു​ള്ള പ​ത്ത് സ്ക്വാ​ഡു​ക​ളെ​ങ്കി​ലും ഓ​രോ വാ​ർ​ഡി​ലും സം​ഘ​ടി​പ്പി​ക്ക​ണം.
സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ, ക്ല​ബു​ക​ൾ, എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, എ​സ്പി​സി, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്ക​ണം.
ശു​ചീ​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ മ​ണ്‍​വെ​ട്ടി, മ​ണ്‍​കോ​രി, ചൂ​ല്, ച​ട്ടി, റ​ബ​ർ ക​ട്ട തു​ട​ങ്ങി​യ​വ ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വാ​ട​ക​യ്ക്ക് എ​ടു​ക്കു​ക​യോ വാ​ങ്ങു​ക​യോ ചെ​യ്യ​ണം.
പ്ര​ള​യം ബാ​ധി​ക്കാ​ത്ത ഭാ​ഗ​ങ്ങ​ളി​ലെ ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്ക​ണം.
ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളും ബ്ലീ​ച്ചി​ംഗ് പൗ​ഡ​ർ അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ളും തി​ക​യാ​തെ വ​ന്നാ​ൽ പു​റ​ത്ത് നി​ന്നു വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന രീ​തി​യി​ൽ കി​ണ​റു​ക​ൾ ശു​ചീ​ക​രി​ക്ക​ണം.വെ​ള്ളം ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ളി​ൽ ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് ഉ​റ​വി​ട​ങ്ങ​ളി​ൽ ത​ന്നെ സം​സ്ക​രി​ക്ക​ണം.
അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ്ര​ത്യേ​കം സൂ​ക്ഷി​ച്ച് പി​ന്നീ​ട് ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കൈ​മാ​റ​ണം.പു​ന​രു​ദ്ധ​ാര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഉ​പ​ക​ര​ണം വാ​ങ്ങു​ക​യും വേ​ത​നം ന​ൽ​കു​ക​യും ചെ​യ്യാം. കെ​ട്ടി​കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക്, കു​പ്പി​ക​ൾ, ഗ്ലാ​സ്, റ​ബ​ർ, ലെ​ത​ർ എ​ന്നി​വ പ്ര​ത്യേ​കം ശേ​ഖ​രി​ക്ക​ണം. ത​ത്കാ​ലം സൂ​ക്ഷി​ച്ച് പി​ന്നീ​ട് ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യു​ടെ പി​ന്തു​ണ​യോ​ടെ കൈ​മാ​റ​ണം തു​ട​ങ്ങി​യ​വ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ.