പ്ര​ള​യം: നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ 3000 കോ​ടി​യു​ടെ ന​ഷ്ടം
Wednesday, August 14, 2019 12:29 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 3000 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം വ​ന്ന​താ​യി പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. വീ​ടു​ക​ൾ​ക്കു പു​റ​മെ വ​ലു​തും ചെ​റു​തു​മാ​യ 40 പാ​ല​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്.
ചാ​ലി​യാ​റി​ന് കു​റു​കെ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ചു​ങ്ക​ത്ത​റ കൈ​പ്പ​നി പാ​ലം, മു​ട്ടി​ക്ക​ട​വ് പാ​ലം, അ​പ്പ​ൻ​കാ​പ്പ് പാ​ലം, പാ​താ​ർ പാ​ലം എന്നിവയ​ട​ക്കം ത​ക​ർ​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യ​ട​ക്കം മു​പ്പ​തി​ല​ധി​കം റോ​ഡു​ക​ളും ചാ​ലി​യാ​റി​ന്‍റെ​യും അ​നു​ബ​ന്ധ പു​ഴ​ക​ളു​ടെ​യും തീ​ര​ങ്ങ​ളി​ലാ​യി 1000ത്തോ​ളം ഹെ​ക്ട​ർ കൃ​ഷി​യി​ട​ങ്ങ​ളും ന​ശി​ച്ചു.
ചാ​ലി​യാ​റി​ന്‍റെ​യും ക​രി​ന്പു​ഴ​യു​ടെ​യും തീ​ര​ങ്ങ​ളി​ലാ​യി 300 ഹെ​ക്ട​റോ​ളം ക​ര​ഭൂ​മി പു​ഴ​യെ​ടു​ത്തു. പാ​താ​റി​ലു​ണ്ടാ​യ വ​ൻ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നൂ​റു ഹെ​ക്ട​റോ​ളം കൃ​ഷി​ഭൂ​മി ഇ​ല്ലാ​താ​യി. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ൽ 2000 ത്തി​ല​ധി​കം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്.
ഇ​തി​ൽ പ​ല​തും ല​ക്ഷ​ങ്ങ​ളു​ടെ മു​ത​ൽ​മു​ട​ക്കു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ്. കാ​ർ​ഷി​ക, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ മാ​ത്രം 1500 കോ​ടി രൂ​പ​യി​ൽ കു​റ​യാ​ത്ത ന​ഷ്ടം ഉ​ണ്ടാ​യ​താ​യി പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ 1030 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 1691 വീ​ടു​ക​ൾ താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത സ്ഥി​തി​യി​ലു​മാ​യി.
പോ​ത്തു​ക​ൽ, ചു​ങ്ക​ത്ത​റ, ക​രു​ളാ​യി, എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലു​മാ​ണ് വ​ൻ ന​ഷ്ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​ണ് പ്ര​ള​യം ബാ​ധി​ക്കാ​ത്ത​ത്.