കൊ​ടു​കു​ത്തി​മ​ല നി​ര​ക​ളി​ൽ 25 ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ
Wednesday, August 14, 2019 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ടു​കു​ത്തി​മ​ല നി​ര​ക​ളി​ൽ 25ഓ​ളം ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ. അ​ന​ധി​കൃ​ത ക്വോ​റി​ക​ൾ നി​ല​നി​ന്ന സ്ഥ​ല​ങ്ങ​ളി​ലും പു​തുതാ​യി ക്വോ​റി, ക്ര​ഷ​റു​ക​ൾ തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ട സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഇ​പ്പോ​ഴും ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യു​ണ്ട്.
മ​ണ്ണാ​ർ​മ​ല അ​ഞ്ച്, പൊ​ന്ന്യാ​കു​ർ​ശി മൂ​ന്ന്, പാ​ണ​ന്പി ഒ​ന്ന്, കാ​പ്പു മു​ഖം ഒ​ന്ന്, മാ​രാ​ന്പ​റ്റ​കു​ന്ന് ഒ​ന്ന്, കൊ​ടു​കു​ത്തി​മ​ല​യു​ടെ കി​ഴ​ക്കേ താ​ഴ്വാ​രം താ​ഴ​ക്കോ​ട് ഭാ​ഗം ഒ​ന്ന്, വി​ടാ​വു​മ​ല മൂ​ന്ന്, ആ​ന​മ​ല മൂ​ന്ന്, (മാ​ട്ട​റ​ക്ക​ൽ മു​ക്കി​ല പ​റ​ന്പി മു​ക​ൾ​ഭാ​ഗം മൂ​ന്ന്, മ​ല​ങ്ക​ട​മു​ക​ൾ ഭാ​ഗം നാ​ല്,വെ​ട്ട​ത്തു​ർ തെ​ക്ക​ൻ മ​ല ഭാ​ഗം ര​ണ്ട്, വെ​ട്ട​ത്തു​ർ കി​ളി​യ​ത്ത് ഒ​ന്ന്, മേ​ൽ​കു​ള​ങ്ങ​ര ഒ​ന്ന്, രാ​ജാ എ​സ്റ്റേ​റ്റ് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി​ട്ടു​ള്ള​ത്.
പ​ല സ്ഥ​ല​ങ്ങ​ളി​ലും ആ​ളു​ക​ളെ ബ​ന്ധു​വി​ടു​ക​ളി​ലേ​ക്ക് മാ​റ്റി​യും മ​ല​ങ്ക​ട​പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ക്കുക​യാ​ണ്. അ​ന​ധി​കൃ​ത​ക്വോ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വ​യ്ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ളും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ആ​വ​ശ്യ​പ്പെ​ട്ടു.