പ​രി​യ​ങ്ങാ​ട് അ​ണ​ക്കെ​ട്ട് ത​ക​ർ​ന്നു
Thursday, August 15, 2019 12:44 AM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് ജ​ല​നി​ധി പ​ദ്ധ​തി​ക്ക് വേ​ണ്ടി നി​ർ​മ്മി​ച്ച പ​രി​യ​ങ്ങാ​ട് അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് പു​ഴ ഗ​തി മാ​റി ഒ​ഴു​കി.​മ​ധു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​ന്പ് ഹൗ​സി​ന് സ​മീ​പ​ത്താ​ണ് പ​രി​യ​ങ്ങാ​ട് പു​ഴ​യി​ൽ പു​തു​താ​യി വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചോ​ക്കാ​ട് ജ​ല​നി​ധി പ​ദ്ധ​തി​ക്ക് വേ​ണ്ടി അ​ണ​ക്കെ​ട്ട് നി​ർ​മ്മി​ച്ച​ത്.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന അ​ണ​ക്കെ​ട്ട് ന​ന്നാ​ക്കാ​ത്ത​തി​നാ​ൽ ഈ ​ത​വ​ണ ഉ​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ അ​ണ​ക്കെ​ട്ട് പൂൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് പു​ഴ ഗ​തി മാ​റി ഒ​ഴു​കി. വാ​ട്ട​ർ അ​ഥോ​റി​ട്ടിയു​ടെ അ​നാ​സ്ഥ​യു​ടെ പ​ര്യാ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പ​രി​യ​ങ്ങാ​ട് അ​ണ​ക്കെ​ട്ട്.80 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ത​ട​യ​ണ നി​ർ​മി​ച്ച​ത്.
മ​ധു​മ​ല കു​ടി വെ​ള്ള പ​ദ്ധ​തി​ക്ക് വേ​ണ്ടി ഒ​രു തു​ള്ളി വെ​ള്ളം സം​ഭ​രി​ക്കാ​ൻ ത​ട​യ​ണ​യ്ക്ക് ക​ഴി​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ത​ട​യ​ണ​യു​ടെ ഒ​രു ഭാ​ഗ​ത്ത് മ​ണ്ണി​ടി​ഞ്ഞ് വെ​ള്ളം തി​രി​ഞ്ഞൊ​ഴു​കി​യി​രു​ന്നു. ഈ ​ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
എ​ന്നാ​ൽ താ​ൽ​കാ​ലി​ക​മാ​യി മ​ണ​ൽ ചാ​ക്കു​ക​ളി​ട്ട് ഓ​ട്ട​യ​ട​യ്ക്കുക​യാ​ണ് ജ​ല​വ​കു​പ്പ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​മു​ണ്ടാ​യ കു​ത്തൊ​ഴു​ക്ക് ഇ​ക്കു​റി പ​രി​യ​ങ്ങാ​ട​ൻ പു​ഴ​യി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. പു​ഴ ഗ​തി മാ​റി​യ​തോ​ടെ ത​ട​യ​ണ​ക്ക് വ​ശ​ത്തു​കൂ​ടി​യു​ള്ള റോ​ഡും ഒ​ലി​ച്ച് പോ​യി​.