മ​തി​ൽ​മൂ​ല​യി​ൽ താ​ത്കാ​ലി​ക റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി
Thursday, August 15, 2019 12:44 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ നി​ല​ന്പൂ​ർ-​എ​രു​മ​മു​ണ്ട റോ​ഡി​ൽ മ​തി​ൽ മൂ​ല ഭാ​ഗ​ത്ത് ത​ക​ർ​ന്ന റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന 40 മീ​റ്റ​റോ​ളം റോ​ഡാ​ണ് സൈ​ഡ് കെ​ട്ടി മ​ണ്ണി​ട്ട് നി​ക​ത്തി താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​ത്.
ഇ​രു​ച​ക്ര​വാ​ഹ​ന​മൊ​ഴി​കെ ഒ​ന്നും സ​ർ​വീ​സ് ന​ട​ത്താ​താ​യ​തോ​ടെ എ​ട്ടാം തീ​യ​തി മു​ത​ൽ എ​രു​മ​മു​ണ്ട ചെ​ന്പ​ൻ​കൊ​ല്ലി, മു​ട്ടി​യേ​ൽ, തീ​ക്ക​ടി, മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ ഒ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു. കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന റോ​ഡാ​ണി​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് രോ​ഗം വ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ജീ​പ്പു​ക​ൾ,കാ​റു​ക​ൾ തുടങ്ങി യവയ്ക്ക് റോ​ഡി​ലൂ​ടെ സ​ർ​വീസ് ന​ട​ത്താ​ൻ ക​ഴി​യും. ബ​സ് സ​ർ​വീ​സും ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കും. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ , പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ , ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത്.