സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും
Thursday, August 15, 2019 12:44 AM IST
മ​ല​പ്പു​റം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല പ​രേ​ഡും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ മ​ല​പ്പു​റം എം​എ​സ്പി ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. മ​ന്ത്രി കെ.​ടി.​ജ​ലീ​ലാണ് മു​ഖ്യാ​തി​ഥി. പ്രാ​ദേ​ശി​ക സേ​ന​ക​ളു​ടെ പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച ശേ​ഷം മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും. പ​രേ​ഡി​നു എം​എ​സ്പി അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് നേ​തൃ​ത്വം ന​ൽ​കും.
പ്ര​ള​യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഭാ​ത​ഭേ​രി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ബ്ലോ​ക്കു​ത​ല​ങ്ങ​ളി​ൽ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റോ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റോ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും ദേ​ശീ​യ​ഗാ​ന​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്ത​ണം. പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, കോ​ർ​പ്പ​റേ​ഷ​ൻ മേ​ഖ​ല​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍, മേ​യ​ർ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണ​ത്തി​ന്‍റെ​യും ദേ​ശീ​യ ഗാ​ന​ത്തി​ന്‍റെ​യും ദേ​ശ​ഭ​ക്തി ഗാ​ന​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്ത​ണം.
സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ആ​സ്ഥാ​നം, ഓ​ഫീ​സു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രോ​ഗ്യ​വ​കു​പ്പി​നു കീ​ഴി​ലെ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​കു​പ്പു​ത​ല​വ​ൻ​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തേ​ണ്ട​ത്. ദേ​ശീ​യ​പ​താ​ക ആ​രോ​ഹ​ണ ച​ട​ങ്ങി​ൽ പ​ര​മാ​വ​ധി ജീ​വ​ന​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് നി​ർ​ദേ​ശി​ച്ചു.
പ്ലാ​സ്റ്റി​ക് കൊ​ണ്ടു ദേ​ശീ​യ​പ​താ​ക ത​യാ​റാ​ക്കാ​നോ വി​ത​ര​ണം ചെ​യ്യാ​നോ വി​ൽ​പ്പ​ന ന​ട​ത്താ​നോ ഉ​പ​യോ​ഗി​ക്കാ​നോ പാ​ടി​ല്ലെ​ന്നു ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. സ്വ​ത​ന്ത്ര​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കും.