ദു​രി​ത​ബാധിത​ർ​ക്ക് സ​ഹാ​യ വ​ർ​ഷം
Thursday, August 15, 2019 12:44 AM IST
മ​ല​പ്പു​റം: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹാ​യം തു​ട​രു​ന്നു. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നു പു​റ​മെ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളും കി​ണ​റു​ക​ളും ശു​ചീ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെയ്യുന്നു. വി​വി​ധ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ, മ​ല​പ്പു​റം ജി​ല്ല​യി​ലെ​യും മ​റ്റു ജി​ല്ല​ക​ളി​ലെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ മു​ഖേ​ന സ​മാ​ഹ​രി​ച്ചാ​ണ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ജി​ല്ല​യി​ലെ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‌ എ​ത്തി​ക്കു​ന്ന​ത്.
ദു​രി​ത ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്കു 24 ഇ​നം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളും വോ​ള​ണ്ടി​യ​ർ​മാ​രും വ്യാ​പാ​രി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നു മ​ല​പ്പു​റം ക​ള​ക്ട​ർ ജാ​ഫ​ർ മ​ാലി​ക് അ​ഭ്യ​ർ​ഥി​ച്ചു.
ദു​രി​ത​ബാ​ധി​ത​ർ​ക്കു സ​ഹാ​യ​മെ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കി​റ്റു​ക​ൾ ത​യാ​റാ​ക്കി ഏ​ൽ​പ്പി​ക്കാ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം കി​റ്റി​ലേ​ക്കു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ക​ള​ക‌്ഷ​ൻ സെ​ന്‍റ​റി​ലേ​ക്കു കൈ​മാ​റാ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 5355 കി​ലോ അ​രി​യാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്നു ബു​ദ്ധി​മു​ട്ടി​ലാ​യ​വ​ർ​ക്കാ​യി ശേ​ഖ​രി​ച്ച് വി​ത​ര​ണം ചെ​യ്ത​ത്. 1090 കി​ലോ പ​ഞ്ച​സാ​ര, 68.5 കി​ലോ തേ​യി​ല, 73 കി​ലോ ആ​ട്ട, 155 കി​ലോ പ​ച്ച​ക്ക​റി, തീ​പ്പെ​ട്ടി​യും ലൈ​റ്റ​റും ഉ​ൾ​പ്പെ​ടെ 174 എ​ണ്ണം, വെ​ളി​ച്ചെ​ണ്ണ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ എ​ണ്ണ 95.5 ലി​റ്റ​ർ, 37 കി​ലോ പ​രി​പ്പ്, 175 കി​ലോ മ​സാ​ല​പൊ​ടി​ക​ൾ, 3313 പാ​ക്ക​റ്റ് ബി​സ്ക്ക​റ്റ്, 116 പു​ത​പ്പു​ക​ൾ, 384 പാ​ക്ക​റ്റ് ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ, ബ്ര​ഷും പേ​സ്റ്റും 1188 എ​ണ്ണം, 489 പാ​ക്ക​റ്റ് ബ്ര​ഡ്, 106 ബ​ക്ക​റ്റ്, ഫി​നോ​യി​ലും ഡെ​റ്റോ​ളും ഉ​ൾ​പ്പെ​ടെ 440 ബോ​ട്ടി​ൽ, സോ​പ്പും അ​ണു​നാ​ശി​നി​ക​ളും അ​ട​ക്കം 2217 എ​ണ്ണം, 162 വൈ​പ്പ​ർ/​ബ്ര​ഷ്, 359 കി​ലോ സോ​പ്പു​പൊ​ടി, 16 വാ​ഷിം​ഗ് സ്ക്ര​ബ​ർ, 430 അ​ല​ക്കു​സോ​പ്പ്, 540 കു​ളി സോ​പ്പ്, 540 ബാ​ത്ത് ട​വ്വ​ൽ, 293 ബേ​ബി ഡ്ര​സ്, 12363 നാ​പ്കി​ൻ​സ്, 207 ക​പ്പു​ക​ൾ, 147 യൂ​ണി​റ്റ് ഡ്ര​സു​ക​ൾ, 85 ഫ​സ്റ്റ് എ​യ്ഡ് കി​റ്റ്, 262 പാ​ദ​ര​ക്ഷ​ക​ൾ, 179 മാ​റ്റു​ക​ൾ, 35കി​ലോ അ​രി​പ്പൊ​ടി, 504 പാ​ക്ക​റ്റ് റ​സ്ക്ക്, 191 ടീ​ഷ​ർ​ട്ട്, 2056 മി​ന​റ​ൽ വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ, 139 ഷ​ർ​ട്ട്, 992 മാ​സ്ക്ക്, 450 തേ​ങ്ങ​ക​ൾ, 112 കി​ലോ അ​വി​ൽ, 50 കി​ലോ ഉ​പ്പ്, 1202 മെ​ഴു​കു​തി​രി, 3000 കി​ലോ സോ​ഡി​യം ഹൈ​പ്പോ ക്ലോ​റൈ​റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​രെ സം​ഭ​രി​ക്കാ​നാ​യ​ത്.
ഇ​വ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‌ വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​ണ്. മ​ല​പ്പു​റം ക​ള​ക്‌ട്രേറ്റ്് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, മ​ഞ്ചേ​രി ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വ​ണ്ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​ന്പാ​ട് വീ​ട്ടി​ക്കു​ത്ത് ജി​എ​ൽ​പി​എ​സ് എ​ന്നി​ങ്ങ​നെ ജി​ല്ല​യി​ലെ നാ​ലു ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് സാ​ധ​ന സാ​മ​ഗ്രി​ക​ൾ സ​മാ​ഹ​രി​ച്ചു വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​ൻ​സ്പെ​ക‌്ഷ​ൻ വി​ഭാ​ഗം സീ​നി​യ​ർ സൂ​പ്ര​ണ്ടി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലെ ശേ​ഖ​ര​ണ​വും വി​ത​ര​ണ​വും. മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ൽ താ​ലൂ​ക്കു​ക​ളി​ലെ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.