മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ദു​രി​താ​ശ്വാ​സ ക്യാന്പ് സ​ന്ദ​ർ​ശി​ച്ചു
Thursday, August 15, 2019 12:44 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ണ​ന്പി ഓ​റ എ​ഡി​ഫൈ സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. താ​ഴെ​ക്കോ​ട് ആ​റാം​കു​ന്ന്, ഇ​ടി​ഞ്ഞാ​ടി പ​ട്ടി​ക വ​ർ​ഗ കോ​ള​നി​ക​ളി​ലെ 19 ആ​ളു​ക​ളാ​ണ് ക്യാ​ന്പി​ലു​ള്ള​ത്. പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ൽ​കു​ന്ന പു​ത​പ്പു​ക​ൾ ക്വാ​ന്പി​ൽ വി​ത​ര​ണം ചെ​യ്തു. എ.​കെ.​നാ​സ​ർ, വി.​ബാ​ബു​രാ​ജ്, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, ചേ​രി​യി​ൽ മ​മ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.