ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പി.​കെ ബ​ഷീ​ർ എം​എ​ൽ​എ
Thursday, August 15, 2019 12:45 AM IST
അ​രീ​ക്കോ​ട്: ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പി.​കെ ബ​ഷീ​ർ എം​എ​ൽ​എ. 4440 കു​ടും​ബ​ങ്ങ​ളെ​യാ​ണ് പ്ര​ള​യം ബാ​ധി​ച്ച​ത്. ഈ ​വീ​ടു​ക​ളി​ലെ​ല്ലാം ഇ​ന്ന് ഭ​ക്ഷ​ണ കി​റ്റു​ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കു​മെ​ന്ന് എം​എ​ൽ​എ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ഞ്ച് കി​ലോ അ​രി,പ​ഞ്ച​സാ​ര തു​ട​ങ്ങി​യ സാധനങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക. ഇ​തി​ന് പു​റ​മെ പ്ര​ത്യേ​ക കി​റ്റു​ക​ൾ ആ​വ​ശ്യ​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കും.14 ല​ക്ഷം രൂ​പ ഇ​തി​നാ​യി വി​നി​യോ​ഗി​ക്കും. എ​ട​വ​ണ്ണ​യി​ൽ നാ​ലു​പേ​ർ മ​രി​ച്ച കു​ടും​ബ​ത്തി​ന് നാ​ലു ല​ക്ഷം രൂ​പ ന​ൽ​കാനു​ള്ള ന​ട​പ​ടി​ സ്വീ​ക​രി​ച്ച​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.
വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ വേ​ഗ​ത്തി​ൽ മ​റ്റൊ​രു സ്ഥ​ലം ക​ണ്ട​ത്ത​ണം. ഇ​ത് വീ​ട് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കും. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​തൊ​ന്നും സ​ർ​ക്കാ​ർ ന​ന്നാ​ക്കി​യി​ല്ല. അ​തി​ന്‍റെ പ്ര​യാ​സം കൂ​ടി ഇ​പ്പോ​ൾ നേ​രി​ടു​ക​യാ​ണ്. ദു​രി​താ​ശ്വാ​സ ക്യാന്പുക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് പു​റ​മെ ബ​ന്ധു വീ​ടു​ക​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ച്ച​വ​ർ​ക്കും സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​ക​ണം. ഇ​ക്കാ​ര്യം ഇ​ന്ന് ക​ള​ക്‌ടറേറ്റി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്കും. അ​രീ​ക്കോ​ട്, എ​ട​വ​ണ്ണ പാ​ല​ങ്ങ​ളു​ടെ ത​ക​രാ​റു പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ന്പാ​ട്,പാ​വ​ണ്ണ തൂ​ക്കു​പാ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഒ​ന്നും പ​റ​യാ​നാ​കി​ല്ല. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത തോ​ണി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് ന​ട​ത്തി​യ വേ​ട്ട​യാ​ട​ൽ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പ്ര​ള​യം നേ​രി​ട്ട പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ബോ​ട്ടു​ക​ൾ ന​ൽ​കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.