തു​ടി​മു​ട്ടി മ​ല​യി​ൽ വി​ള്ള​ൽ
Thursday, August 15, 2019 12:45 AM IST
എ​ട​ക്ക​ര: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ത്ത​പ്പ​ൻ​കു​ന്നി​ന്‍റെ മ​റു​ഭാ​ഗ​ത്ത് ഭൂ​മി​ക്ക് വി​ള്ള​ൽ. തു​ടി​മു​ട്ടി കു​ന്നി​ലാ​ണ് അ​റു​പ​ത് മി​റ്റ​ർ നീ​ള​ത്തി​ൽ ഇ​ന്ന​ലെ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ നൂ​റി​ൽ​പ​രം കു​ടും​ബ​ങ്ങ​ളെ പൂ​ള​പ്പാ​ടം മ​ദ്ര​സ​യി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. തു​ടി​മു​ട്ടി, പ​ന​ങ്ക​യം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം​വ​രെ​യു​ള്ള ആ​ളു​ക​ളെ​യാ​ണ് മാ​റ്റി​പാ​ർ​പ്പി​ച്ചി​ട്ടു​ള​ള​ത്.
മു​ത്ത​പ്പ​ൻ​കു​ന്നി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​പ്പോ​ൾ മ​റു​ഭാ​ഗ​ത്തും മ​ല​യി​ടി​ച്ചി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ തോ​ട്ട​ങ്ങ​ളാ​യ​തി​നാ​ൽ വി​വ​രം പു​റ​ത്ത​റി​ഞ്ഞി​രു​ന്നി​ല്ല. മ​ല​യി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​തെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ റെ​നി പ​റ​ഞ്ഞു.