ഉ​രു​കു​റ്റി​യ​ൻ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി: പ​രി​സ​ര​വാ​സി​ക​ളോ​ട് മാ​റി​ത്താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശം
Thursday, August 15, 2019 12:45 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ക​ഴി​ഞ്ഞ വ​ർ​ഷം ഭൂ​മി വി​ണ്ടു​കീ​റി​യ ഉ​രു​കു​റ്റി​യ​ൻ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി.​പ​രി​സ​ര​വാ​സി​ക​ളോ​ട് മാ​റി​ത്താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശം.​
അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ചു​ള്ളി​യോ​ട് ഏ​ല​ക്ക​ല്ല് ഉ​രു​കു​റ്റി​യ​ൻ മ​ല​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഭി​ഷ​ണി നേ​രി​ടു​ന്ന​ത്.
ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് മ​ല​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ൽ വ​ള​രെ ദൂ​രം വി​ള്ള​ൽ സം​ഭ​വി​ച്ചി​രു​ന്നു. റ​വ​ന്യൂ, പോ​ലീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ൽ മ​ല​യു​ടെ താ​ഴ്വാ​ര​ത്തു​ള്ള ഏ​ല​ക്ക​ല്ല്, പൊ​ട്ടി​ക്ക​ല്ല്, പ​രി​യ​ങ്ങാ​ട് പ്ര​ദേ​ശ​ത്തു​ള്ള​വ​രോ​ട് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കോ പ​റ​ന്പ ഗ​വ.​സ്കൂ​ളി​ൽ ഒ​രു​ക്കി​യ ക്യാ​ന്പി​ലേ​ക്കോ മാ​റി താ​മ​സി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.