പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭ​ക്ഷ്യകി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, August 15, 2019 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യ​ങ്ങാ​ടി, തു​രു​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ള​യ ദു​രി​ത ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ൾ എ​ത്തി​ച്ച് ന​ൽ​കി ചെ​മ്മ​ല​ശേ​രി കി​ളി​ക്കു​ന്ന് കാ​വ് ക്ഷേ​ത്ര സ​മി​തി പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​ക​യാ​യി.
ജാ​തി മ​ത ഭേ​ദ​മ​ന്യേ​നൂ​റ്റ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭ​ക്ഷ്യ കി​റ്റു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ചു കൊ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ദ്ധ ജ​ല വി​ത​ര​ണ​വും ക്ഷേ​ത്ര സ​മി​തി ന​ട​ത്തി​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന സാ​ന്ത്വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഭ​ക്ഷ്യ​വി​ത​ര​ണ​വും ന​ട​ത്തി​യ​ത്.