പ്ര​ള​യ​ത്തി​ൽ ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ രേ​ഖ​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു
Thursday, August 15, 2019 12:46 AM IST
അ​രീ​ക്കോ​ട്: പ്ര​കൃ​തി സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി​യ​പ്പോ​ൾ ഉൗ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലും ശേ​ഷി​ക്കു​ന്ന​ത് ന​ന​ഞ്ഞു കു​തി​ർ​ന്ന ഫ​യ​ലു​ക​ൾ മാ​ത്രം. പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി ഓ​ഫി​സു​ക​ളി​ലെ എ​ല്ലാ രേ​ഖ​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. താ​ഴെ നി​ല​യി​ലു​ള്ള എ​ല്ലാ സാ​ധ​ന​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. ഒ​ൻ​പ​താം തി​യ​തി പു​ല​ർ​ച്ചെ​യാ​ണ് ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ വെ​ള്ളം ക​യ​റി​യ​ത്. പ​ടി​പ​ടി​യാ​യി വെ​ള്ളം ഉ​യ​ർ​ന്ന് ഒ​ന്നാം നി​ല​ മു​ങ്ങി​യ​പ്പോ​ൾ ഫ​യ​ലു​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും കം​പ്യൂ​ട്ട​റു​ക​ളും എ​ല്ലാം ന​ശി​ച്ചു. ജീ​വ​ന​ക്കാ​രെ​ത്തി ഫ​യ​ലു​ക​ളെ​ല്ലാം പു​റ​ത്തെ​ടു​ത്തി​ട്ട് ഓ​ഫി​സ് വൃ​ത്തി​യാ​ക്കി​യെ​ങ്കി​ലും ജോ​ലി​ക​ൾ ഒ​ന്നും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ന​ശി​ച്ച ഫ​യ​ലു​ക​ൾ പു​റ​ത്തു നി​ര​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ഫ്ര​ണ്ട് ഓ​ഫീസി​ലെ കം​പ്യൂ​ട്ട​റു​ക​ൾ അ​ട​ക്കം ന​ശി​ച്ച​താ​യാ​ണ് വി​വ​രം. ജ​ന​ന മ​ര​ണ റ​ജി​സ്റ്റ​റു​ക​ൾ, ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ, വീ​ട് നി​ർ​മാ​ണ​ത്തി​നും അ​റ്റ​ക്കു​റ്റപ്പണിക​ൾ​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ,ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക, പ​ഞ്ചാ​യ​ത്തി​ന്‍റെ മി​നു​ട്സ്, റെ​ക്കോ​ർ​ഡ് ബു​ക്ക് തു​ട​ങ്ങി​യ പ്ര​ധാ​ന രേ​ഖ​ക​ളെ​ല്ലാം ന​ശി​ച്ചു. ഇ​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കും. വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​യ സാ​ധാ​ര​ണ​ക്കാ​രും വ​ലി​യ പ്ര​യാ​സ​മാ​ണ് നേ​രി​ടേ​ണ്ടി വ​രി​ക. രേ​ഖ​ക​ൾ വീ​ണ്ടെ​ടു​ക്കാ​നാ​കു​മോ​യെ​ന്ന് ഓ​ഫി​സ് വൃ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മേ അ​റി​യാ​നാ​കൂ. ഓ​ഫി​സ് വൃ​ത്തി​യാ​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​രു​ക​യാ​ണ്. അ​തേ സ​മ​യം വെ​ള്ളം ഉ​യ​രു​ന്ന​ത് ക​ണ്ടു​നി​ന്നി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഫ​യ​ലു​ക​ൾ മാ​റ്റാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.