സൂ​ക്ഷ​്മ പ​രി​ശോ​ധ​ന ഇ​ന്ന്
Saturday, August 17, 2019 12:35 AM IST
മ​ങ്ക​ട: മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ല്‌ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​പി. ന​സീ​റ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഉ​പ​വാ​ര​ണാ​ധി​കാ​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ന്പാ​കെ​യാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ റ​ഷീ​ദ​ലി, മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ ര​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ അ​ബ്ബാ​സ​ലി, പി.​കെ കു​ഞ്ഞു​മോ​ൻ, മോ​ഹ​ന​ൻ പു​ളി​ക്ക​ൽ, എം.​പി അ​ല​വി, കെ. ​സ്വാ​മി​നാ​ഥ​ൻ, സി.​അ​ര​വി​ന്ദ​ൻ, സി.​ടി ഷ​റ​ഫു​ദീ​ൻ, പി. ​ജം​ഷീ​ർ, പി. ​വേ​ലാ​യു​ധ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ​ശി​കു​മാ​ർ ക​ര​ങ്ങാ​ട്ട്, മാ​ന്പ​റ്റ ഉ​ണ്ണി, ജ​ല​ജ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന ജാ​സ്മി​ൻ ആ​ല​ങ്ങാ​ട​നു സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ആ​കെ അ​ഞ്ചു പേ​രാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ന​സീ​മ പ​റ​ക്കോ​ട്ടു​പ​ല​ത്ത് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ശാ​ര​ദ സാ​ബു, കൈ​പ്പ​ള്ളി​ക്കു​ന്ന​ത്ത് ന​ളി​നി, സി.​പി. ന​സീ​റ, ന​ളി​നി എ​ന്നി​വ​രാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ. സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഇ​ന്നു ന​ട​ക്കും. സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. നാ​ലി​ന് വോ​ട്ടെ​ണ്ണും.