മാ​ണി​പ്പ​റ​ന്പ് മ​ല​യി​ലെ വി​ള്ള​ൽ: റ​വ​ന്യൂ-​ ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, August 17, 2019 12:37 AM IST
മ​ഞ്ചേ​രി: വ​ള​മം​ഗ​ലം മാ​ണി​പ്പ​റ​ന്പ് മ​ല​യി​ൽ വി​ള്ള​ലു​ള്ള ഭാ​ഗ​ത്ത് റ​വ​ന്യൂ- ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പു​ൽ​പ്പ​റ്റ-​പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ അ​ച്ചാ​ട​ൻ ഗു​ഹ​യു​ടെ സ​മീ​പ​ത്താ​ണ് 25 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ മ​ല വി​ണ്ടു​കീ​റി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കിട്ടാ​ണ് വി​ള്ള​ൽ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ഴ​വെ​ള്ളം വി​ള്ള​ലി​ലേ​ക്കി​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി കൂ​ട്ടു​ന്നു​ണ്ട്. 24 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ണ്ട്.
ഈ ​സ​ഹാ​ച​ര്യ​ത്തി​ൽ സ​മീ​പ​ത്തു​ള്ള വീ​ട്ടു​കാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. പ്ര​ദേ​ശ​ത്ത് ഞാ​യ​റാ​ഴ്ച ജി​യോ​ള​ജി വ​കു​പ്പി​ലെ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ക്കു​മെ​ന്ന് ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​ർ പി ​സു​രേ​ഷ് പ​റ​ഞ്ഞു.