പ്ര​ള​യാ​ന​ന്ത​ര ആ​രോ​ഗ്യ ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കും: മ​ന്ത്രി
Saturday, August 17, 2019 12:38 AM IST
മ​ല​പ്പു​റം: പ്ര​ള​യാ​ന​ന്ത​രം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രാ​തി​രി​ക്കാ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ. മ​ല​പ്പു​റ​ത്തു ജി​ല്ലാ പ്ലാ​നി​ംഗ് സെ​ക്രട്ടേറി​യ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഉ​റ​പ്പി​ക്കാ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മു​ൻ​കൈ​യെ​ടു​ക്ക​ണം. എ​ലി​പ്പ​നി, എ​ച്ച്1 എ​ൻ1, മ​റ്റു വൈ​റ​സ് പ​നി​ക​ൾ എ​ന്നി​വ നേ​ര​ത്തേ ക​ണ്ടെ​ത്തി ചി​കി​​ത്സി​ക്കേ​ണ്ട​താ​ണ്.
ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ജി​ല്ല​യി​ൽ സ്റ്റോ​ക്കു​ണ്ട്. നി​ല​ന്പൂ​ർ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക ആ​രോ​ഗ്യ കാ​ന്പ​യി​ൻ ന​ട​ത്തും. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​ൻ തു​ട​ർ​ച്ച​യാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​പ​ക​രി​ക്കും. ജി​ല്ല​യി​ൽ 16 പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള​ട​ക്കം 138 ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ള​യ​ത്തി​ൽ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മ​ലി​ന​ജ​ല​വു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ എ​ല്ലാ​വ​ർ​ക്കും എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്സി സൈ​ക്ലി​ൻ വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ൽ ഇ​ന്നു മു​ത​ൽ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ഡോ​ക്സി ഡേ ​ആ​യി ആ​ച​രി​ക്കും. ഈ ​ദി​വ​സം ജി​ല്ല​യി​ലെ എ​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക​ളി​ലും പ്ര​ധാ​ന​പ്പെ​ട്ട പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലും, ഗ​വ​ണ്‍​മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ള​യ ക്യാ​ന്പു​ക​ളി​ലും, ഓ​ട്ടോ, ടാ​ക്സി സ്റ്റാ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ലും ഡോ​ക്സി ബൂ​ത്തു​ക​ൾ തു​റ​ന്നു മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യും.
ഇ​തി​നാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ട്ടി​ൽ ക​ഴി​യു​ന്ന സ്ത്രീ​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും മ​രു​ന്നു നേ​രി​ട്ടെ​ത്തി വി​ത​ര​ണം ചെ​യ്യും. പ്ര​ള​യം ബാ​ധി​ക്കാ​ത്ത മേ​ഖ​ല​യി​ലും പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഉ​റ​വി​ട ശു​ചീ​ക​ര​ണ​മ​ട​ക്ക​മു​ള്ള​വ ഈ ​മേ​ഖ​ല​യി​ൽ ന​ട​ക്കും.
പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഉൗ​ർ​ജി​ത പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. മ​ലി​ന​ജ​ല​വു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സ​ന്പ​ർ​ക്കം തു​ട​രു​ന്ന​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രും തു​ട​ർ​ന്നു​ള്ള ആ​ഴ്ച​ക​ളി​ലും ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക ക​ഴി​ക്കണം.
ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, ഡി​എം​ഒ​മാ​രാ​യ ഡോ. ​കെ സ​ക്കീ​ന, ഡോ. ​കെ. സു​ശീ​ല, ഡോ. ​ഷീ​ബ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജെ.​ഒ.​അ​രു​ണ്‍, എ​ൻ​എ​ച്ച്എം പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ. ഷി​ബു​ലാ​ൽ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ പ​ങ്കെ​ടു​ത്തു.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു
അ​വ​ധി​യി​ല്ല

പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല​ല്ലാ​തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു അ​വ​ധി അ​നു​വ​ദി​ക്കി​ല്ലെ​ന്നു മ​ന്ത്രി കെ.​കെ. ശൈ​ല​ജ മ​ല​പ്പു​റ​ത്തു പ​റ​ഞ്ഞു. അ​വ​ധി​യി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ ഉ​ട​ൻ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണം.
അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ശി​പാ​ർ​ശ​യു​ണ്ടെ​ങ്കി​ൽ അ​വ​ധി അ​നു​വ​ദി​ക്കും. ഡോ​ക്ട​ർ​മാ​ർ കൃ​ത്യ​മാ​യി സേ​വ​നം ന​ൽ​ക​ണം. സേ​വ​നം ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

311 പു​തി​യ താ​ത്കാ​ലി​ക
നി​യ​മ​നം

മ​ല​പ്പു​റം: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ൽ സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ 311 പേ​രെ പു​തു​താ​യി നി​യ​മി​ക്കും. മൂ​ന്ന് മാ​സ​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യാ​ണ് നി​യ​മ​നം ന​ട​ത്തു​ക. ഡോ​ക്ട​ർ, കൗ​ണ്‍​സി​ല​ർ, ന​ഴ്സ് തു​ട​ങ്ങി​യ​വ​രെ​യാ​ണ് നി​യ​മി​ക്കു​ക. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് നി​യ​മ​നം.

സ്കൂ​ൾ കെ​ട്ടി​ടം
സു​ര​ക്ഷി​ത​മാ​ണെ​ന്ന്
ഉ​റ​പ്പാ​ക്കും

വെ​ള്ളം ക​യ​റി​യ സ്കൂ​ൾ കെ​ട്ടി​ടം സു​ര​ക്ഷി​ത​മാ​ണെ​ന്നു ഉ​റ​പ്പാ​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ത​ദ്ദേ​ശ​സ്ഥാ​പ​ന എ​ൻ​ജി​നി​യ​ർ പ​രി​ശോ​ധി​ച്ച് സു​ര​ക്ഷി​ത​മാ​ണെ​ന്നു ഉ​റ​പ്പാ​ക്കി​യ​തി​നു ശേ​ഷം മാ​ത്ര​മേ കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കാ​വൂ. ഇ​ക്കാ​ര്യ​ത്തി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സൂ​ഷ്മ​ത പു​ല​ർ​ത്ത​ണം.
സു​ര​ക്ഷി​ത​മ​ല്ലെ​ങ്കി​ൽ പ​ക​രം സം​വി​ധാ​നം ഒ​രു​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. കു​ടി​വെ​ള്ളം ശു​ദ്ധ​മാ​ണെ​ന്നും വെ​ള്ളം ക​യ​റി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. കു​ട്ടി​ക​ളു​ടെ​യും പ്രാ​യ​മാ​യ​വ​രു​ടെ​യും അ​വ​കാ​ശം സം​ര​ക്ഷി​ക്കും. ദു​രി​ത​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം തു​ട​രാനാ​വ​ശ്യ​മാ​യ ന​ട​പ​ടി​ സ്വീ​ക​രി​ക്കും.
സ്കൂ​ളു​ക​ളി​ൽ പ്ര​ത്യേ​ക കൗ​ണ്‍​സി​ലി​ംഗ് അ​ട​ക്ക​മു​ള്ള​വ ന​ട​ത്തും, ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന പ്രാ​യ​മാ​യ​വ​ർ​ക്ക് വേണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കിയിണ്ട്. പ്ര​ള​യ​ത്തി​ൽ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യ 60 വ​യോ​ജ​ന​ങ്ങ​ൾ​ക്കു ഇ​വ ന​ൽ​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

വെ​ള്ളം ക​യ​റി​യ
ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ
വി​ൽ​ക്കരുത്

വെ​ള്ളം ക​യ​റി​യ അ​രി, ഗോ​ത​ന്പ് തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു മ​ന്ത്രി കെ.​കെ ശൈ​ല​ജ മ​ല​പ്പു​റ​ത്തു ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​ത്ത​രം അ​രി​യും ധാ​ന്യ​ങ്ങ​ളും ശാ​സ്ത്രീ​യ​മാ​യി ന​ശി​പ്പി​ക്ക​ണം.
റേ​ഷ​ൻ ക​ട​ക​ൾ ന​ന​ഞ്ഞു കു​തി​ർ​ന്ന സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്ത​രു​ത്.വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ങ്ക​ണ​വാ​ടി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.
ഇ​വ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു സ​പ്ലൈ ഓ​ഫീ​സ​റോ​ടും സാ​മൂ​ഹ്യ നീ​തി ഓ​ഫി​സ​റോ​ടും നി​ർ​ദേ​ശി​ച്ചു.