മൊ​ബൈ​ൽ ട​വ​റി​നെ​തി​രേ നാ​ട്ടു​കാ​ർ
Sunday, August 18, 2019 12:36 AM IST
ക​രു​വാ​ര​ക്കുണ്ട്: പാ​ണ്ടി​ക്കാ​ട് മൊ​ഴ​ക്ക​ല്ലി​ൽ മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. ട​വ​ർ നി​ർ​മാ​ണ​ത്തി​ന് കു​ഴി​യെ​ടു​ക്കാ​ൻ എ​ത്തി​യ ജെ​സി​ബി നാ​ട്ടു​കാ​ർ തി​രി​കെ അ​യ​ച്ചു. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന കു​ന്നി​ടി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​ണ് ട​വ​ർ നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം.​അ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന മൊ​ഴ​ക്ക​ല്ല് ല​ക്ഷം വീ​ട് കോ​ള​നി​ക്കു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​ണ് മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ‌

ശ​നി​യാ​ഴ്ച്ച രാ​വി​ലെ കു​ഴി​യെ​ടു​ക്കാ​ൻ എ​ത്തി​യ ജെ​സി​ബി​യും തൊ​ഴി​ലാ​ളി​ക​ളേ​യും വാ​ർ​ഡ് മെ​ംബർ ടി.​സി.​ഫി​റോ​സ് ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ സം​ഘം ചേ​ർ​ന്ന് തി​രി​ച്ച​യ​ച്ചു. കു​ന്നി​ൻ ചെ​രു​വി​ലെ നി​ര​വ​ധി മ​ര​ങ്ങ​ളും ഇ​തി​നാ​യി മു​റി​ച്ചു മാ​റ്റി​യി​ട്ടു​ണ്ട്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും, ല​ക്ഷം വീ​ട് കോ​ള​നി​ക്കു പു​റ​മെ​യു​ള്ള നി​ര​വ​ധി വീ​ടു​ക​ളും ഈ ​കു​ന്നി​ന് താ​ഴെ​യാ​യി ഉ​ണ്ട്. അ​വ​യ്ക്കെ​ല്ലാം ട​വ​റി​ന്‍റെ പ്ര​വ​ർ​ത്തി വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന് ട​വ​ർ വി​രു​ദ്ധ സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ടി.​ഫ​ഹ​ദ് പാ​ഞ്ഞു.