മാ​ലി​ന്യം തള്ളി
Sunday, August 18, 2019 12:36 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ചു​ള്ളി​യോ​ട് മു​ണ്ട്കോ​ട്ട​ക്ക​ൽ എ​സ്റ്റേ​റ്റി​ലാ​ണ് കോ​ഴി, മീ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ളവ​യു​ടെ മാ​ലി​ന്യം തള്ളി. ര​ണ്ട് ലോ​ഡ് മാ​ലി​ന്യം ആ​ണ് തോ​ട്ട​ത്തി​ന​ക​ത്ത് ത​ള്ളി​യി​ട്ടു​ള്ള​ത്. ഏ​താ​നും മീ​റ്റ​ർ അ​ക​ലെ ജ​ന​വാ​സ​കേ​ന്ദ്ര​മാ​ണ്. രാ​വി​ലെ അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വേ​സ്റ്റ് ത​ള്ളി​യ​ത് ക​ണ്ടെ​ത്തി​യ​ത്. പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​എ​സ്ഐ അ​ബ്ദു​ൾ നാ​സ​ർ, സി​പി​ഒ​മാ​രാ​യ ജി​യോ ജേ​ക്ക​ബ്, ബാ​ബു തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വേ​സ്റ്റ് മ​ണ്ണി​ട്ട് മൂ​ടി.