ദു​രി​തബാധിതർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി
Sunday, August 18, 2019 12:36 AM IST
എ​ട​ക്ക​ര: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രു​ന്ന​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങി. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ലെ പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ നി​ന്നും വ​ള്ളെ​മി​റ​ങ്ങി​യി​രു​ന്നു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടു​ക​ൾ വൃ​ത്താ​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കി​യ കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലേ​ക്ക് മാ​റി​ത്തു​ട​ങ്ങി​യ​ത്. ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി​ക​ളും ന​ട​ന്നു​വ​രു​ന്നു​ണ്ട്.

പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ മാ​ത്രം അ​റു​പ​ത്തി​യേ​ഴ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ പ​ന്ത്ര​ണ്ട് ക്യാ​ന്പു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ൻ​പ​ത്തി​യ​ഞ്ച് ക്യാ​ന്പു​ക​ൾ പി​രി​ച്ചു​വി​ട്ടു. ഈ ​ക്യാ​ന്പു​ക​ളി​ൽ ല​ഭി​ച്ച ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ അം​ഗ​ങ്ങ​ൾ​ക്ക് വീ​തി​ച്ച് ന​ൽ​കി.

എ​ന്നാ​ൽ പോ​ത്തു​ക​ൽ ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട​വ​രും വീ​ടു​ക​ൾ ന​ശി​ച്ച​വ​രു​മാ​യ ആ​ളു​ക​ൾ ഭൂ​ദാ​നം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ലെ ക്യാ​ന്പി​ൽ തു​ട​രും. സ​ർ​ക്കാ​ർ ഇ​വ​ർ​ക്ക് സു​ര​ക്ഷി​ത സ്ഥാ​ന​മൊ​രു​ക്കു​ന്ന​ത് വ​രെ ഇ​വ​ർ ഭൂ​ദാ​നം ക്യാ​ന്പി​ൽ തു​ട​രും.

നി​ല​വി​ൽ പോ​ത്തു​ക​ൽ, കു​റു​ന്പ​ല​ങ്ങോ​ട്, ചു​ങ്ക​ത്ത​റ വി​ല്ലേ​ജു​ക​ളി​ൽ മാ​ത്ര​മാ​ണ് ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മൂ​ന്ന് വി​ല്ലേ​ജു​ക​ളി​ലെ പ​ന്ത്ര​ണ്ട് ക്യാ​ന്പു​ക​ളി​ൽ 906-കു​ടും​ബ​ങ്ങ​ളി​ലെ 3589 ആ​ളു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.