മ​ഴ​ക്കെ​ടു​തി:​ ക്ഷീ​ര​മേ​ഖ​ല​യി​ൽ 73 ല​ക്ഷ​ത്തി​ന്‍റെ നാ​ശ​ന​ഷ്ടം
Sunday, August 18, 2019 12:36 AM IST
മ​ല​പ്പു​റം: ശ​ക്ത​മാ​യ മ​ഴ​യെ​യും കാ​റ്റി​നെ​യും തു​ട​ർ​ന്ന് ജി​ല്ല​യി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ക്ഷീ​ര​മേ​ഖ​ല​യി​ൽ മാ​ത്രം 7306425 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം. പ​ശു​ക്ക​ളും കി​ടാ​രി​ക​ളും വെ​ള്ള​ക്കെ​ട്ടി​ൽ​പ്പെ​ട്ട് ച​ത്ത​ടി​ഞ്ഞും തൊ​ഴു​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ന്നു​മാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ക്ഷീ​ര​ക​ർ​ഷ​ക​ർ സം​ഭ​രി​ച്ചു​വച്ച കാ​ലി​ത്തീ​റ്റ​യും വൈ​ക്കോ​ലും ന​ശി​ച്ചു. പാ​ൽ ഉ​ത്​പാ​ദ​ന​ത്തി​ൽ മാ​ത്രം 2757200 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ന്നു​കാ​ലി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യ കാ​ലി​ത്തീ​റ്റ ന​ൽ​കി​യ ഇ​ന​ത്തി​ൽ 456000 രൂ​പ​യാ​ണ് ചെ​ല​വ് വ​ന്നി​ട്ടു​ള്ള​ത്.