പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ അ​ന്പ​ത് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും
Sunday, August 18, 2019 12:36 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ല്ലി​ലും മേ​പ്പാ​ടി​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട അ​ന്പ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്ന് പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​മു​ജീ​ബ്റ​ഹ്മാ​ൻ അ​റി​യി​ച്ചു. പോ​ത്തു​ക​ല്ലി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പോ​ത്തു​ക​ല്ലി​ലും മേ​പ്പാ​ടി​യി​ലു​മാ​യി അ​ഞ്ചു വീ​തം വീ​ടു​ക​ളാ​ണ് നി​ർ​മി​ക്കു​ക. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ 550 സ്ക്വ​യ​ർ​ഫീ​റ്റി​ലാ​യി​രി​ക്കും വീ​ട് നി​ർ​മി​ക്കു​ക. വ​ണ്ടൂ​ർ ക​രു​ണാ​ല​യ​പ്പ​ടി​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി വീ​ടു​നി​ർ​മി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ ര​ണ്ടേ​ക്ക​ർ ഭൂ​മി പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ന് വി​ട്ടു​ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.