രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം
Sunday, August 18, 2019 12:36 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ലെ ഭൂ​ര​ഹി​ത, ഭ​വ​ന​ര​ഹി​ത​രു​ടെ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും നാ​ളി​തു​വ​രെ ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കാ​ത്ത​തു​മാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്,ഭൂ​മി​യി​ല്ലെ​ന്നു​ള്ള​തി​ന്‍റെ സാ​ക്ഷ്യ​പ​ത്രം, 2017 ന് ​മു​ന്പു​ള്ള റേ​ഷ​ൻ കാ​ർ​ഡ് പ​ക​ർ​പ്പ്, ആ​ധാ​ർ കാ​ർ​ഡ് പ​ക​ർ​പ്പ്, റ​സി​ഡ​ൻ​ഷ്യൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ 24ന് ​മു​ന്പാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ഹാ​ജ​രാ​കാ​ത്ത​വ​രെ തു​ട​ർ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ലെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.