മു​ഴു​വ​ൻ ദു​രി​ത​ബാ​ധി​ത​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കും: മ​ന്ത്രി
Sunday, August 18, 2019 12:44 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ മു​ഴു​വ​ൻ ദു​രി​ത​ബാ​ധി​ത​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കു​മെ​ന്ന് പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ പി​ന്നോ​ക്ക ക്ഷേ​മ മ​ന്ത്രി എ.​കെ ബാ​ല​ൻ പ​റ​ഞ്ഞു. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ക​വ​ള​പ്പാ​റ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ദു​ര​ന്ത​ബാ​ധി​ത​രെ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ശാ​ശ്വ​ത​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മം. വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച 203.64 ഹെ​ക്ട​ർ വ​ന ഭൂ​മി ജി​ല്ല​യി​ലു​ണ്ട്.

ആ​ദി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി ഈ ​സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. മ​റ്റു​ള്ള 200 ഓ​ളം വ​രു​ന്ന ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ളെ ശാ​ശ്വ​ത​മാ​യി പു​ന​ര​ധ​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി മു​ണ്ടേ​രി സീ​ഡ് ഫാ​മി​ലെ സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കും. ഇ​തി​നാ​യി പ്ര​പ്പോ​സ​ൽ ത​യാ​റാ​ക്കും. വീ​ടും ഭൂ​മി​യും ന​ശി​ച്ച് സ്വ​ന്തം സ്ഥ​ല​ത്തേ​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രെ താ​ത്ക്കാ​ലി​ക​മാ​യി വാ​ട​ക​ക്കെ​ടു​ത്ത കെ​ട്ടി​ട​ങ്ങ​ളി​ൽ താ​മ​സി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ങ്ങ​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജ​ന​പ്ര​തി​നി​ധി​ക​ളും പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ക​ര​സേ​ന, ദു​ര​ന്ത​നി​വാ​ര​ണ സേ​ന, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

നി​ല​ന്പൂ​ർ വെ​ളി​യ​ന്തോ​ട് ഫോ​റ​സ്റ്റ് ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് മ​ന്ത്രി ക​വ​ള​പ്പാ​റ​യി​ലെ​ത്തി​യ​ത്. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, നി​ല​ന്പൂ​ർ (നോ​ർ​ത്ത് ) ഡി​എ​ഫ്ഒ വാ​ർ​ക്ക​ഡ് യോ​ഗേ​ഷ് നീ​ൽ​ഖ​ണ്ഡ്, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ടി.​ശ്രീ​കു​മാ​ർ, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ കെ.​സ​ന്ധ്യ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഭൂ​ദാ​നം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം, ജി​യു​പി​എ​സ് പു​ള്ളി​യി​ൽ, മു​ണ്ടേ​രി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.