പ്ര​ള​യം: പു​ന​ര​ധി​വാ​സം അ​വ​ലോ​ക​നം ചെ​യ്തു
Sunday, August 18, 2019 12:45 AM IST
മ​ല​പ്പു​റം: പ്ര​ള​യ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ കു​രു​ങ്ങി കി​ട​ക്കാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നം. പ്ര​ള​യ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഒൗ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ളി​ൽ മാ​നു​ഷി​ക​പ​ര​മാ​യ സ​മീ​പ​ന​മു​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് നി​ർ​ദേ​ശി​ച്ചു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്ന ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പാ​ല​ങ്ങ​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും ന​വീ​ക​ര​ണ​ത്തി​നും അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​യ്ക്കാ​ണ് നി​ർ​ദേ​ശം.

അ​രീ​ക്കോ​ട് പാ​ലം ന​വീ​ക​ര​ണ​ത്തി​നും വെ​റ്റി​ല​പ്പാ​റ വി​ല്ലേ​ജി​ലെ ഓ​ട​ക്ക​യം മേ​ഖ​ല​യി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി​ക​ളെ മാ​റ്റി​പാ​ർ​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ലും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നും പ്ര​ള​യ​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ശി​ച്ച​വ​ർ​ക്ക് എ​ത്ര​യും വേ​ഗം സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്കും ധാ​ര​ണ​യാ​യി. മ​ണ്ഡ​ല​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ച എ​യ്ഡ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്കൂ​ളു​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ മൂ​ത്ര​പ്പു​ര​ക​ൾ സ​ജ്ജീ​ക​രി​ക്കാ​നാ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ല​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. പ്ര​ള​യ​ത്തി​ൽ ത​ക​ർ റോ​ഡു​ക​ളു​ടെ​യും ക​ലു​ങ്കു​ക​ളു​ടെ​യും തൊ​ഴു​ത്തു​ക​ളു​ടെ​യും പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​യി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ടി പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തി 50 അ​ധി​ക തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശ​മു​ണ്ടാ​യി. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ശി​ച്ച ആ​ധാ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റ് രേ​ഖ​ക​ളും ല​ഭ്യ​മാ​ക്കാ​ൻ എ​ത്ര​യും വേ​ഗം അ​ദാ​ല​ത്ത് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യ​തു മൂ​ലം ഉ​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ല്ല പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സ​ക്കീ​ന അ​ഭ്യ​ർ​ഥി​ച്ചു.​പ്ലാ​നിം​ഗ് സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ​യ്ക്ക് പു​റ​മെ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജെ.​അ​രു​ണ്‍, ഡ​പ്യു​ട്ടി ക​ള​ക്ട​ർ പി.​എ.​സ​മ്മ​ദ്, പ്ര​ള​യ​ക്കെ​ടു​തി​ക​ളു​ണ്ടാ​യ ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.