പാ​താ​റി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്ന്
Monday, August 19, 2019 12:24 AM IST
നി​ല​ന്പൂ​ർ: ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ വ​ൻ നാ​ശം വി​ത​ച്ച നി​ല​ന്പൂ​ർ പോ​ത്തു​ക​ല്ലി​ലെ പാ​താ​ർ കു​ടി​യേ​റ്റ മേ​ഖ​ല​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഏ​ഴു വീ​ടു​ക​ളും, 11 ക​ട​ക​ളും ഇ​ല്ലാ​താ​യി. അ​ട​യാ​ളം പോ​ലും വീ​ടു​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​ന് അ​വ​ശേ​ഷി​ക്കു​ന്നി​ല്ല.

25 കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി പാ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യ കൃ​ഷി​യും ഈ ​മേ​ഖ​ല​യി​ൽ ത​ക​ർ​ന്നു. പാ​താ​ർ പാ​ക്കേ​ജ് രൂ​പീ​ക​രി​ച്ച് ക​വ​ള​പ്പാ​റ​യേ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി, അ​ടി​യ​ന്ത​ര ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ഇ​വി​ടെ എ​ത്തി​യ മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പാ​താ​റി​ൽ ഇ​നി പു​ന​ര​ധി​വാ​സം സാ​ധ്യ​മ​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണു​ണ്ടാ​യ​ത്. സാ​ധാ​ര​ണ​ക്കാ​രും ക​ർ​ഷ​ക​രു​മാ​യ ജ​ന​ങ്ങ​ൾ​ക്ക് ഉ​രു​ൾ​പൊ​ട്ട​ൽ സ​മ്മാ​നി​ച്ച ക​ണ്ണീ​ർ ഉ​ണ​ങ്ങ​ണ​മെ​ങ്കി​ൽ പ​താ​റി​ന് മാ​ത്ര​മാ​യി ഒ​രു പാ​ക്കേ​ജ് കൊ​ണ്ടു​വ​രാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ പ്ര​ത്യേ​ക സ​മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.