നി​ല​ന്പൂ​രി​ലെ പ്ര​ള​യ​മേ​ഖ​ല​യി​ലേ​ക്ക് കൈ​ത്താ​ങ്ങു​മാ​യി മ​ല​യാ​റ്റൂ​ർ സം​ഘം
Monday, August 19, 2019 12:25 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ ചാ​ലി​യാ​ർ പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ത്തു​ചാ​ൽ, മൊ​ട​വ​ണ്ണ മേ​ഖ​ല​യി​ലേ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ളും പാ​ത്ര​ങ്ങ​ൾ, പാ​യ​ക​ൾ, വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​രു വ​ണ്ടി നി​റ​യെ സാ​ധ​ന​ങ്ങ​ളു​മാ​യാ​ണ് മ​ല​യാ​റ്റൂ​ർ സം​ഘം എ​ത്തി​യ​ത്. മ​ല​യാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്റ്റീ​ഫ​ൻ മാ​ട​വ​ന, സി​സ്റ്റ​ർ​മാ​രാ​യ നൈ​ർ​മ​ല്യ, കാ​ർ​മ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 15 അം​ഗ സം​ഘ​മാ​ണെ​ത്തി​യ​ത്. നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​യ സം​ഘ​ത്തെ ഫൊ​റോ​ന വി​കാ​രി ഫാ.​തോ​മ​സ് ക​ച്ചി​റ​യി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ഫാ​നി​ഷും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.