വെ​ള്ളം ക​യ​റി​യ 33832 വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കി
Monday, August 19, 2019 12:25 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​ക്കെ​ടു​തി​യി​ൽ 94 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 34143 വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഇ​തി​ൽ 33832 വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കി. വാ​ഴ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളു​ള്ള​ത്. വെ​ള്ളം ക​യ​റി​യ 2527 വീ​ടു​ക​ളും വൃ​ത്തി​യാ​ക്കി. വെ​ള്ളം ക​യ​റി​യ 3771 വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ 3705 സ്ഥാ​പ​ന​ങ്ങ​ളും വൃ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. 199 പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മ​ഴ​ക്കെ​ടു​തി​യി​ൽ വെ​ള്ളം ക​യ​റി​യ​ത്. ഇ​തി​ൽ 197 ഉം ​ശു​ചീ​ക​രി​ച്ചു. 24974 കി​ണ​റു​ക​ളും ശു​ചീ​ക​രി​ച്ചി​ട്ടു​ണ്ട്. 7951 കി​ണ​റു​ക​ളാ​ണ് ഇ​നി വൃ​ത്തി​യാ​ക്കാ​നു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ കി​ണ​റു​ക​ൾ വൃ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത് ഉൗ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലാ​ണ്. 1343 കി​ണ​റു​ക​ളാ​ണ് ഇ​വി​ടെ വൃ​ത്തി​യാ​ക്കി​യ​ത്. 156 ട​ണി​ല​ധി​കം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി നി​ന്നാ​യി ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 60 ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ശേ​ഖ​രി​ച്ച​വ​യാ​ണ്. മ​ഴ​ക്കെ​ടു​തി​യി​ൽ ജീ​വ​ഹാ​നി സം​ഭ​വി​ച്ച 28682 മൃ​ഗ​ങ്ങ​ളെ​യാ​ണ് സം​സ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.