ചേ​രി​യം​മ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ: ക്വാ​റി​ക​ൾ​ക്കെ​തി​രേ ജ​ന​കീ​യ പ്ര​ക്ഷോ​ഭം
Tuesday, August 20, 2019 12:11 AM IST
മ​ങ്ക​ട: ചേ​രി​യം​മ​ല​യി​ലെ കു​ര​ങ്ങ​ൻ ചോ​ല​യി​ലും കു​മാ​ര​ഗി​രി​യി​ലു​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു ചേ​രി​യം​മ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നാ​ട്ടു​കാ​ർ രം​ഗ​ത്ത്. ചേ​രി​യം​മ​ല സം​ര​ക്ഷ​ണ സ​മി​തി എ​ന്ന പേ​രി​ൽ വേ​രും​പു​ലാ​ക്ക​ലി​ൽ ചേ​ർ​ന്ന ജ​ന​കീ​യ ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ​രു​നൂ​റി​ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. നി​ല​ന്പൂ​രി​ലെ ക​വ​ള​പ്പാ​റ​യി​ലും പാ​താ​റി​ലു​മു​ണ്ടാ​യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്നു ര​ണ്ടാ​യി​രം അ​ടി​യോ​ളം ഉ​യ​ര​മു​ള്ള ചേ​രി​യം​മ​ല ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്.

പ​ന്ത​ല്ലൂ​ർ മ​ല​നി​ര​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി, ക്ര​ഷ​ർ യൂ​ണി​റ്റു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നു നാ​ട്ടു​കാ​ർ ഒ​രു​ങ്ങുകയാണ്. ചേ​രി​യം​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യാ​ൽ ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ആ​ക്‌ഷൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രം പേ​ർ ഒ​പ്പു​വ​ച്ച പ​രാ​തി ഇ​ന്ന് ക​ള​ക്ട​ർ​ക്കു സ​മ​ർ​പ്പി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി.​കെ.​മ​ൻ​സൂ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​രു​പ​ത്തി ഒ​ന്നം​ഗ ആ​ക്‌ഷൻ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. എ​ലി​ക്കോ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് ചെ​യ​ർ​മാ​നും എ​ലി​ക്കോ​ട്ടി​ൽ സ​മാ​ൻ ക​ണ്‍​വീ​ന​റും ക​ള​ത്തി​ങ്ങ​ൽ സൈ​താ​ലി​ക്കു​ട്ടി ഹാ​ജി ട്ര​ഷ​റ​റു​മാ​ണ്. സ​മാ​ന​രീ​തി​യി​ൽ ക​ട​ന്ന​മ​ണ്ണ​യി​ലും കോ​ഴി​ക്കോ​ട്ടു​പ​റ​ന്പി​ലും ആ​ക്‌ഷൻ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കാനും തീ​രു​മാ​നി​ച്ചു.
അ​തേ​സ​മ​യം ഉ​രു​ൾ​പൊ​ട്ടി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു സൈ​ൻ മ​ങ്ക​ട പ്രവർത്തകർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പ​ന്ത​ലൂ​ർ മ​ല​നി​ര​ക​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ വി​ദ​ഗ്ധ സ​മി​തി പ​രി​ശോ​ധി​ച്ചു നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​യ​ക​റ്റ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു.

40 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ചേ​രി​യം​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കു​ന്ന​ത്. ചേ​രി​യം​കൂ​ട്ടി​ൽ, വേ​രും​പു​ലാ​ക്ക​ൽ, ക​ട​ന്ന​മ​ണ്ണ പ്ര​ദേ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ചേ​രി​യം​മ​ല​യി​ൽ മാ​ത്ര​മാ​യി മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​ണ് വ​ലി​യ​തോ​തി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. കി​ഴ​ക്ക് ചെ​ന്പ, വെ​ട്ടി​ലാ​ല, പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഈ ​വ​ർ​ഷം ഉ​രു​ൾ​പൊ​ട്ടി​യ​ത്.

വെ​ട്ടി​ലാ​ല​യി​ൽ താ​മ​സി​ക്കു​ന്ന ആ​റു ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളും മ​റ്റു ഏ​താ​നും വീ​ടു​ക​ളും ത​ല​നാ​രി​ഴ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്നു ര​ക്ഷ​പെ​ട്ട​ത്. കു​ര​ങ്ങ​ൻ​ചോ​ല ഉ​ൾ​പെ​ടു​ന്ന ചേ​രി​യം​മ​ല​യു​ടെ ത​ന്നെ ഭാ​ഗ​മാ​യ പ​ന്ത​ലൂ​ർ മ​ല​യി​ൽ എ​ട്ടി​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി റോ​ഡു​ക​ൾ ത​ക​ർ​ന്ന് ഗ​താ​ഗ​തം മു​ട​ങ്ങി. ഇ​തോ​ടെ ചേ​രി​യം ല​യു​ടെ മു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സി​ന്‍റെ വ​യ​ർ​ലെ​സ് സ്റ്റേ​ഷ​നും ഒ​റ്റ​പ്പെ​ട്ടു.

കൂ​ട്ടി​ൽ, ചേ​രി​യം, വേ​രും​പു​ലാ​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക്വാ​റി​ക​ളു​ടെ ഫ​ല​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​വും കു​ര​ങ്ങ​ൻ ചോ​ല, പ​ന്ത​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നു സു​ര​ക്ഷി​ത​ത്വം ന​ൽ​കു​ന്ന​തി​നു​മാ​യി പ്ര​ദേ​ശ​ത്ത് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പെ​ട്ടു.

ഉ​രു​ൾ​പൊ​ട്ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു സൈ​ൻ മ​ങ്ക​ട ടീം ​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ജി​ല്ലാ ക​ള​ക​ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റും. സൈ​ൻ മ​ങ്ക​ട സെ​ക്ര​ട്ട​റി ഇ​ഖ്ബാ​ൽ മ​ങ്ക​ട, കെ.​ഹാ​രി​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​ൻ മ​ങ്ക​ട, എം.​മു​ഹ​മ്മ​ദ് മു​സ്ത​ഫ, ന​സീ​ർ മ​ങ്ക​ട, പി. ​ഹം​സ, പ്ര​വാ​സി ഫോ​റം പ്ര​തി​നി​ധി സ​മ​ദ് ആ​ല​ങ്ങാ​ട​ൻ, പി. ​ഷ​ഹ​ൽ, മു​നീ​ർ മ​ങ്ക​ട, ട്രോ​മ​കെ​യ​ർ പ്ര​തി​നി​ധി ആ​രി​ഫ് കൂ​ട്ടി​ൽ, ഗോ​കു​ൽ, ബാ​ബു മാ​ന്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.