ആ​ശു​പ​ത്രി​ക​ൾ​ക്കു ആവ‍ശ്യത്തിനുള്ള വാ​ഹ​ന​ങ്ങ​ൾ ഇല്ലെന്ന്
Tuesday, August 20, 2019 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​തി​യാ​യ വാ​ഹ​ന​മി​ല്ലാ​ത്ത​തി​നാ​ൽ മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ൽ. മ​ങ്ക​ട ബ്ലോ​ക്കി​നു കീ​ഴി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളാ​യ അ​ങ്ങാ​ടി​പ്പു​റം, ചെ​മ്മ​ല​ശേ​രി, മൂ​ർ​ക്ക​നാ​ട്, പാ​ങ്ങ്, പു​ഴ​ക്കാ​ട്ടി​രി, കൂ​ട്ടി​ല​ങ്ങാ​ടി, മ​ക്ക​ര​പ​റ​ന്പ്, മ​ങ്ക​ട എ​ന്നീ ആ​ശു​പ​ത്രി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നും രോ​ഗി​ക​ളു​ടെ സൗ​ക​ര്യ​ത്തി​നും മ​രു​ന്നും മ​റ്റും എ​ത്തി​ക്കു​ന്ന​തി​നും വാ​ഹ​ന​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു എ​ത്തു​ന്ന​തി​നു വാ​ഹ​ന​മി​ല്ലാ​ത്ത​തി​നാ​ൽ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി മ​ങ്ക​ട സി​എ​ച്ച്സി കീ​ഴി​ലാ​ണ് ഈ ​ആ​ശു​പ​ത്രി​ക​ൾ. ഇ​വ ക്രോ​ഡീ​ക​രി​ക്കു​ന്ന മ​ങ്ക​ട സി​എ​ച്ച്സി​യി​ലു​ള്ള​താ​ക​ട്ടെ 1986ലെ ​ഒ​രു ജീ​പ്പ് മാ​ത്ര​മാ​ണ്. മോ​ശ​മാ​യ ഈ ​വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. മൂ​ർ​ക്ക​നാ​ട് ആ​ശു​പ​ത്രി​യി​ൽ വാ​ഹ​ന സൗ​ക​ര്യ​മു​ണ്ട്. ഡ്രൈ​വ​ർ ത​സ്തി​ക​യു​ള്ള പു​ഴ​ക്കാ​ട്ടി​രി, പാ​ങ്ങ്, മ​ങ്ക​ട ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് വാ​ഹ​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യം വേ​ണ്ട​ത്. സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.