സൗ​ജ​ന്യ​മാ​യി വ​യ​റിം​ഗ് ന​ട​ത്തി
Tuesday, August 20, 2019 12:11 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മൈ​ലാ​ടി​യി​ൽ പ്ര​ള​യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വീ​ടു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി വ​യ​റിം​ഗും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തി വൈ​ദ്യു​തി പു​ന:​സ്ഥാ​പി​ച്ചു. വ​യ​ർ​മാ​ൻ സൂ​പ്പ​ർ വൈ​സേ​ഴ്സ് ആ​ൻ​ഡ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് ഏ​കോ​പ​ന സ​മി​തി പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വി​ഷ​നാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്.
25പേ​രു​ടെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി 50 കു​ടും​ബ​ങ്ങ​ൾ​ക്കു ആ​ശ്വാ​സ​മാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. മൊ​യ്തീ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. വി​ശ്വ​നാ​ഥ​ൻ, ന​ജ്മ​ൽ ബാ​ബു മ​ങ്ക​ട, ശി​ഹാ​ബ് തി​രൂ​ർ​ക്കാ​ട്, ഉ​വൈ​സ് അ​ങ്ങാ​ടി​പ്പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.