പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ നേ​രി​ടാ​ൻ പൊ​ന്നാ​നി​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി
Tuesday, August 20, 2019 12:11 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി​യു​മാ​യി പൊ​ന്നാ​നി ന​ഗ​ര​സ​ഭ. മ​ഴ​ക്കെ​ടു​തി​ക്ക് ശേ​ഷ​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​ൻ സ​ഞ്ച​രി​ക്കു​ന്ന ചി​കി​ത്സാ​ല​യ​മാ​ണി​ത്. പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.​
ന​ഗ​ര​സ​ഭ​യു​ടെ മ​ഴ​ക്കെ​ടു​തി നേ​രി​ട്ട വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം ഈ ​സ​ഞ്ച​രി​ക്കു​ന്ന ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്. ഒ​രു ഫാ​ർ​മ​സി​സ്റ്റ്, ഒ​രു സ്റ്റാ​ഫ് ന​ഴ്സ്, മ​റ്റു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സേ​വ​ന സ​ന്ന​ദ്ധ​രാ​യി ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​കും.
ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ലു​ള്ള മ​രു​ന്നു​ക​ൾ, മ​റ്റു പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ എ​ന്നി​വ​യും ഈ ​കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്. ആ​രോ​ഗ്യ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ലു​ടെ ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കാ​നും ഈ ​കാ​ന്പ​യി​നി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ വ​ർ​ഷ​വും പ്ര​ള​യാ​ന​ന്ത​രം ന​ഗ​ര​സ​ഭ ഇ​ത്ത​ര​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന ചി​കി​ത്സാ​ല​യം ന​ട​ത്തി​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും ന​ല്ല രീ​തി​യി​ലു​ള്ള ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​മു​ണ്ട്.
ഇ​ന്ന​ലെ മു​ത​ൽ ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ഫ്ളാ​ഗ് ഓ​ഫ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി മു​ഹ​മ്മ​ദ് കു​ഞ്ഞി നി​ർ​വ​ഹി​ച്ചു.
ആ​രോ​ഗ്യ സ്ഥി​ര​സ​മി​തി ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഒ.​ഒ ഷം​സു, കൗ​ണ്‍​സി​ല​ർ ഇ​ക്ബാ​ൽ മ​ഞ്ചേ​രി, ഡോ.​സ​ന്ദീ​പ്, ജ​ഐ​ച്ച്ഐ ജി​ഷി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.