ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു സി​പി​എം സ​മാ​ഹ​രി​ച്ച​തു 2.14 കോ​ടി
Tuesday, August 20, 2019 12:14 AM IST
മ​ല​പ്പു​റം:​ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു മ​ല​പ്പു​റം ജി​ല്ല​യി​ലെ സു​മ​ന​സു​ക​ളി​ൽ നി​ന്നു സി​പി​എം സ​മാ​ഹ​രി​ച്ച​ത് 21408813 (ര​ണ്ടു കോ​ടി പ​തി​നാ​ല് ല​ക്ഷ​ത്തി എ​ണ്ണാ​യി​ര​ത്തി എ​ണ്ണൂ​റ്റി പ​തി​മൂ​ന്ന് രൂ​പ). ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം 19ന് ​വൈ​കി​ട്ടു വ​രെ വി​വി​ധ ഘ​ട​ക​ങ്ങ​ൾ സ​മാ​ഹ​രി​ച്ച തു​ക​യാ​ണി​ത്. ബ്രാ​ഞ്ചു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഫ​ണ്ട് ശേ​ഖ​ര​ണം. നി​ല​ന്പൂ​ർ, എ​ട​ക്ക​ര ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ലെ പ്ര​ള​യ ദു​രി​തം ഏ​റെ ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളെ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ല​ഭി​ച്ച തു​ക ലോ​ക്ക​ൽ ക​മ്മി​റ്റി അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു അ​യ​ച്ചു കൊ​ടു​ക്കും.
ല​ഭി​ച്ച തു​ക ഏ​രി​യാ ക​മ്മി​റ്റി​ക​ൾ തി​രി​ച്ച് ചു​വ​ടെ: മ​ല​പ്പു​റം: 3441673, മ​ഞ്ചേ​രി: 1843351, പെ​രി​ന്ത​ൽ​മ​ണ്ണ: 1770007, മ​ങ്ക​ട: 1760081, കൊ​ണ്ടോ​ട്ടി: 1405000, തി​രൂ​ര​ങ്ങാ​ടി: 1468510, എ​ട​പ്പാ​ൾ: 1321500, വ​ണ്ടൂ​ർ: 1369773, വ​ളാ​ഞ്ചേ​രി: 1280535, പൊ​ന്നാ​നി: 1273000, തി​രൂ​ർ: 1202000, കോ​ട്ട​ക്ക​ൽ: 1195000, അ​രീ​ക്കോ​ട്: 761318, താ​നൂ​ർ: 764065, നി​ല​ന്പൂ​ർ: 294000, എ​ട​ക്ക​ര: 84000, ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ല​ഭി​ച്ച​ത്. 175000. ആ​കെ 21408813.