ചാ​ലി​യാ​ർ ആ​ഴം കൂ​ട്ടാ​ൻ മ​ണ​ൽ വാ​ര​ൽ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്
Tuesday, August 20, 2019 12:14 AM IST
കൊ​ണ്ടോ​ട്ടി:​ ചാ​ലി​യാ​റി​ന്‍റെ ആ​ഴം കൂ​ട്ടു​ന്ന​തു മു​ൻ​നി​ർ​ത്തി മ​ണ​ൽ വാ​ര​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു ടി.​വി. ഇ​ബ്രാ​ഹിം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്ത​ൽ യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ള​യം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച വാ​ഴ​ക്കാ​ട്, വാ​ഴ​യൂ​ർ, ചീ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.
ചാ​ലി​യാ​റി​ന്‍റെ ആ​ഴം കു​റ​ഞ്ഞ​താ​ണ് വെ​ള്ളം കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു ക​യ​റാ​ൻ കാ​ര​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ചാ​ലി​യാ​റി​നോ​ടു ചേ​ർ​ന്നു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തോ​ണി വാ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചു. പ്ര​ള​യ​കാ​ല​ത്ത് തോ​ണി​യി​ല്ലാ​ത്ത​തു ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചി​രു​ന്നു.