പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, August 20, 2019 12:14 AM IST
മ​ഞ്ചേ​രി: ടി​ക് ടോ​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഭ​ർ​തൃ​മ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ യു​വാ​വി​നെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ളു​വ​ന്പ്രം സ്വ​ദേ​ശി ക​റ​ളി​ക്കാ​ട​ൻ മു​ഹ​മ്മ​ദ് ആ​സി​ഫി(27)നെ​യാ​ണ് സി​ഐ സി.​അ​ല​വി അ​റ​സ്റ്റ് ചെ​യ്ത​ത്.​ഭ​ർ​തൃ​മ​തി​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ 24കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് പ്ര​തി​ക്കെ​തി​രെ മ​ഞ്ചേ​രി പോ​ലീ​സ് ബ​ലാ​ൽ​സം​ഗ​ത്തി​ന് കേ​സെ​ടു​ത്ത​ത്.

ജൈ​വ​വ​ളം വി​ത​ര​ണം ചെ​യ്തു

ക​രു​വാ​ര​ക്കുണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള 250പ​രം ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​വ​ളം വി​ത​ര​ണം ചെ​യ്തു. 2019- 20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 26 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ വ​ള​ത്തി​നാ​യു​ള്ള തു​ക ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ൽ അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്നു എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​രി​ട്ട് ക​ർ​ഷ​ക​ർ​ക്ക് വ​ള​മെ​ത്തി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ബി​ദ​ലി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കു​ര്യ​ച്ച​ൻ കോ​ല​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ.​സൈ​ന​ബ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സോ​ജ​ൻ കു​ര്യാ​ക്കോ​സ്, പി.​വി​ന്ദു​ജാ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.