തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സംഘം പോത്തുകല്ലിൽ
Wednesday, August 21, 2019 12:26 AM IST
നി​ല​ന്പൂ​ർ: പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു. പ്ര​സി​ഡ​ന്‍റ് വി.​കെ മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്, മം​ഗ​ല​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, നെ​ടു​മ​ങ്ങാ​ട്, വാ​മ​ന​പു​രം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. 200 പേ​ർ സം​ഘ​ത്തി​ലു​ണ്ട്.
നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു, വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി ച​ന്ദ്ര​ൻ, മം​ഗ​ല​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ങ്കോ​ട് മ​ധു, ജി​ല്ലാ പ്ലാ​നി​ങ്ങ്് ഓ​ഫീ​സ​ർ വി.​എ​സ് ബി​ജു എ​ന്നി​വ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഒ​പ്പ​മു​ണ്ട്. ഇ​ന്നു കൂ​ടു​ത​ൽ ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ശു​ചീ​ക​ര​ണത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്നു വി.​കെ മ​ധു അ​റി​യി​ച്ചു.

സി​നി​മാ​താ​രം റ​ഹ്‌​മാ​ൻ സ​ന്ദ​ർ​ശി​ച്ചു

നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച നി​ല​ന്പൂ​ർ ജ​ന​കീ​യ ക​മ്മി​റ്റി​ക്ക് പി​ന്തു​ണ​യു​മാ​യി സി​നി​മാ​താ​രം റ​ഹ്‌​മാ​ൻ നി​ല​ന്പൂ​രി​ലെ​ത്തി. ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി.​അ​ൻ​വ​ർ എം.​എ​ൽ.​എ, ര​ക്ഷാ​ധി​കാ​രി പി.​വി.​അ​ബ്ദു​ൾ​വ​ഹാ​ബ് എംപി എ​ന്നി​വ​രെ നേ​രി​ൽ ക​ണ്ട് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. നി​ല​ന്പൂ​ർ റെ​സ്റ്റ് ഹൗ​സി​ലെ റി​ലീ​ഫ് കേ​ന്ദ്ര​വും മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള റി​ലീ​ഫ് കേ​ന്ദ്ര​വും സ​ന്ദ​ർ​ശി​ച്ചു. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ ശു​ചീ​ക​ര​ണ​ത്തി​നാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘ​ത്തി​ന് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.​നാ​ടി​നു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ത​നി​ക്ക് അ​തി​യാ​യ ദുഃ​ഖ​മു​ണ്ടെ​ന്നും ന​മ്മ​ൾ അ​തി​ജീ​വി​ക്കു​മെ​ന്നും ഒ​പ്പ​മു​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ക​വ​ള​പ്പാ​റ​യി​ലും പാ​താ​റി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് റ​ഹ്‌​മാ​ൻ ചെ​ന്നൈ​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.