സഹായവുമായി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്
Wednesday, August 21, 2019 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ള​യ​ ദുരിത ബാ​ധി​ത​ർ​ക്കു ആശ്വാ​സ​വു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ. കേ​ഡ​റ്റു​ക​ൾ ശേ​ഖ​രി​ച്ച ബ​ക്ക​റ്റ്, പാ​യ, സോ​പ്പ്, ഡി​റ്റ​ർ​ജ​ന്‍റ് പൗ​ഡ​ർ തു​ട​ങ്ങിയ ഇ​രു​പ​തോ​ളം സാ​ധ​ന​ങ്ങ​ൾ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ മ​ഞ്ജി​ത് ലാ​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീ​മി​നു കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു​ള്ള തു​ക ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ സൂ​സ​മ്മ ചെ​റി​യാ​ൻ കൈമാറി. മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി​യ അ​ധ്യാ​പി​ക ഉ​ഷ, കേ​ഡ​റ്റ് എ​സ്.​പി. മീ​നാ​ക്ഷി എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കി​ഴി​ശേ​രി മു​സ​്ത​ഫ സ​മ്മാ​നി​ച്ചു.
സ്കൂ​ളി​ലെ മു​ഴു​വ​ൻ കേ​ഡ​റ്റു​ക​ളും അ​ധ്യാ​പ​ക​രും ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു സം​ഭാ​വ​ന ന​ൽ​കി. കൗ​ണ്‍​സി​ല​ർ സു​ന്ദ​ര​ൻ, പി​ടി​എ അം​ഗം കെ.​രാ​ഘ​വ​ൻ, ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​ഷാ​ജി​മോ​ൻ, പ്ര​ഭു​ൽ, അ​ധ്യാ​പ​ക​രാ​യ അം​ബി​ക, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.