കരുത്ത് പകർന്ന് മു​തു​കാ​ട്
Wednesday, August 21, 2019 12:26 AM IST
എ​ട​ക്ക​ര: പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ക​രു​ത്തു​ള്ള​വ​രാ​യി നാം ​മാ​റ​ണ​മെ​ന്നു മ​ജീ​ഷ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട്. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഭൂ​ദാ​നം ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഉ​ൾ​ക്ക​രു​ത്തോ​ടെ മു​ന്നേ​റാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം. ഇ​ന്ന​ലെ​ക​ളി​ലേ​ക്കു പോ​കാ​തെ മു​ന്നോ​ട്ടു ചി​ന്തി​ക്കു​ക. ലോ​കം ന​മു​ക്കൊ​പ്പ​മു​ണ്ട്. -മു​തു​കാ​ട് പ​റ​ഞ്ഞു. ക്യാ​ന്പി​ലെ കു​ട്ടി​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം മാ​ജി​ക് അ​വ​ത​രി​പ്പി​ച്ചു. ദു​ര​ന്ത​ത്തി​ൽ മാ​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും ന​ഷ്ട​പ്പെ​ട്ട ശ​ര​ണ്യ​യെ ചേ​ർ​ത്തു നി​ർ​ത്തി​യാ​യി​രു​ന്നു അ​വ​ത​ര​ണം. പൂ​ള​പ്പാ​ടം ജി​യു​പി സ്കൂ​ൾ, പോ​ത്തു​ക​ൽ കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മു​ണ്ടേ​രി ഗ​വ. ട്രൈ​ബ​ൽ ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​നു​ഷ്യ​ൻ ഒ​ന്നാ​ണെ​ന്നു കാ​ണി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ മു​തു​കാ​ട് അ​വ​ത​രി​പ്പി​ച്ചു.