ഇനി എ​ട്ടു ക്യാ​ന്പു​ക​ൾ മാ​ത്രം
Wednesday, August 21, 2019 12:28 AM IST
മ​ല​പ്പു​റം: ജില്ലയിലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ശേ​ഷി​ക്കു​ന്ന​ത് ഇ​നി എ​ട്ടെണ്ണം. 333 കു​ടും​ബ​ങ്ങ​ളി​ലെ 1172 പേ​രാ​ണ് ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​ത്. എ​ട്ടു ക്യാ​ന്പു​ക​ളി​ലാ​യി 410 പു​രു​ഷ​ൻ​മാ​രും 450 സ്ത്രീ​ക​ളും 312 കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ അ​ഞ്ച്, ഏ​റ​നാ​ട്: ര​ണ്ട്, പൊ​ന്നാ​നി​യി​ൽ ഓ​രോ ക്യാ​ന്പാ​ണു​ള്ള​ത്. നി​ല​ന്പൂ​രി​ൽ അ​ഞ്ച് ക്യാ​ന്പു​ക​ളി​ലാ​യി 318 കു​ടും​ബ​ങ്ങ​ളി​ൽ 1112 പേ​ർ ക​ഴി​യു​ന്നു. പോ​ത്തു​ക​ൽ വി​ല്ലേ​ജി​ൽ നാ​ല് ക്യാ​ന്പും ക​രു​ളാ​യി​ൽ ഓ​രോ ക്യാ​ന്പു​മാ​ണ് നി​ല​ന്പൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ ര​ണ്ടു ക്യാ​ന്പു​ക​ളി​ൽ 12 കു​ടും​ബ​ങ്ങ​ളി​ലാ​യി 46 പേ​രു​ണ്ട്.
വെ​റ്റി​ല​പ്പാ​റ അ​ങ്ക​ണ​വാ​ടി​യി​ലെ ക്യാ​ന്പും, മ​ല​പ്പു​റ​ത്തി​ന​ടു​ത്തു മൈ​ല​പ്പു​റ​ത്ത് സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​ന്പു​മാ​ണ് നി​ല​വി​ലു​ള്ള​ത്. പൊ​ന്നാ​നി താ​ലൂ​ക്കി​ൽ ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​ന്പാ​ണ് നി​ല​വി​ലു​ള്ള​ത്. മൂ​ന്നു കു​ടും​ബ​ങ്ങ​ളി​ലാ​യി 14 പേ​രാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​ത്.