മി​നി ജോ​ബ് ഫെ​യ​ർ
Wednesday, August 21, 2019 12:28 AM IST
മ​ല​പ്പു​റം: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ മു​ഖേ​ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു സ്ക്രീ​ൻ പ്രി​ന്‍റ​ർ, സി​വി​ൽ എ​ൻ​ജി​നി​യ​ർ, അ​ക്കൗ​ണ്ട​ന്‍റ് ഫാ​ക്ക​ൽ​റ്റി, റി​സ​പ്ഷ​നി​സ്റ്റ്, ബി​സി​ന​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ്, മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ്, ടെയ്​ല​ർ, ലേ​ബ​ർ വ​ർ​ക്കേ​ഴ്സ്, സെ​ക്യൂ​രി​റ്റി എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കു നി​യ​മ​നം ന​ട​ത്തു​ന്നു.
എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ 26നു ​രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ടി​ടി​സി, ഡി​ഗ്രി, ബി​കോം, ബി​ടെ​ക് (സി​വി​ൽ) ഡി​പ്ലോ​മ (സി​വി​ൽ), എം​ബി​എ യോ​ഗ്യ​ത​യു​ള്ള​വ​ർ ബ​യോ​ഡാ​റ്റ​യു​മാ​യി എ​ത്ത​ണം. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യ 250 രൂ​പ അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യ​ം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫോ​ണ്‍ : 04832 734 737.