കാരുണ്യസന്ദേശം പകർന്ന് സദ്ഭാവനാദിനം
Wednesday, August 21, 2019 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: രാ​ജീ​വ്ഗാ​ന്ധി​യു​ടെ ജന്മദി​ന​മാ​യ സ​ദ്ഭാ​വ​നാ ദി​ന​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നൂ​റോ​ളം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രാ​വി​ലെ ര​ക്തം ദാ​നം ചെ​യ്തു. പ്ര​കൃ​തി​ദു​ര​ന്തം കാ​ര​ണം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി​യും ഭ​ക്ഷ്യ​ധാ​ന്യ​വും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും അ​ട​ങ്ങി​യ കി​റ്റും വി​ത​ര​ണം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ​സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം റോ​യ് മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​യാ​സ് മു​ക്കോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി.​അ​ജ്മ​ൽ, പി.​രാ​ധാ​കൃ​ഷ്ണ​ൻ, ബെ​ന്നി തോ​മ​സ്, സി. ​സേ​തു​മാ​ധ​വ​ൻ, മു​സ്ത​ഫ, സി.​കെ.​ഹാ​രി​സ്, പി.​നി​ധീ​ഷ്, കെ.​എ​സ്.​അ​നീ​ഷ്, ഉ​മ്മ​ർ ചോ​ല​യി​ൽ, അ​ഷ്റ​ഫ് ഒ​ടു​വി​ൽ, യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി, അ​ബ്ദു​റ​ഹി​മാ​ൻ, സെ​യ്നു​ദ്ദീ​ൻ പു​ലാ​മ​ന്തോ​ൾ, മു​സ്ത​ഫ പു​ത്ത​ന​ങ്ങാ​ടി, ഹാ​രി​സ്, എ​ൻ.​കെ.​ബ​ഷീ​ർ, രാ​കേ​ഷ് ഏ​ലം​കു​ളം,ഷി​ബി​ൽ, മ​നോ​ജ് പാ​ത​യ്ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ടി​ഞ്ഞാ​റ്റും​മു​റി: മ​ല​പ്പു​റം നെ​ഹ്റു യു​വ കേ​ന്ദ്ര ഫ​സ്ഫ​രി സ്റ്റാ​ഫ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 75ാം ജ​ൻ​മ​ദി​നം സ​ദ്ഭാ​വ​ന ദി​ന​മാ​യി ആ​ച​രി​ച്ചു. മ​ങ്ക​ട ബ്ലോ​ക്ക്് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ​ൻ.​കെ അ​സ്ക്ക​റ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ദ്ഭാ​വ​ന പ്ര​തി​ജ്ഞ, അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം എ​ന്നി​വ ന​ട​ത്തി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ വെ​ള്ളേ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ഹ്റു യു​വ​കേ​ന്ദ്ര വോ​ള​ണ്ടി​യ​ർ എ​ൻ.​കെ മു​സ​മ്മി​ൽ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​എം.​കെ അ​ബ്ദു​ൽ റ​ഹ്മാ​ൻ മു​ബാ​റ​ക്ക്്, ഷ​മീം അ​ൻ​സാ​രി, പ്ര​ജീ​ഷ് മ​ണ​ലി​യി​ൽ, മു​ഷ്ഫ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഹ​മ്മ​ദ്കു​ട്ടി സ്വാ​ഗ​ത​വും പ്രി​യ​ങ്ക ന​ന്ദി​യും പ​റ​ഞ്ഞു.